തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ വായന വാരാഘോഷം യുവ കവയത്രിയും, അധ്യാപികയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ മിഥുന ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ, എഴുത്തിലൂടെ സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പോരാടണമെന്ന് സ്വന്തം കവിതകൾ അവതരിപ്പിച്ചു കൊണ്ട് ടീച്ചർ അഭിപ്രായപ്പെട്ടു.
സ്കൂളിലെ മുൻ ഹെഡ് മാസ്റ്റർ എം.രവീന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. സ്കൂൾ എച്ച്.എം ജി.പി സുധീർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ.വി ഷിബു അധ്യക്ഷത വഹിച്ചു. എസ് ആർ.ജി കൺവീനർ ബിന്ദു പുലപ്പാടി, പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അജ്മൽ മാടായി, സീനിയർ അധ്യാപകൻ ശൈലേഷ് പി.കെ, ലൈബ്രറി കൺവീനർ ഷൈമ എസ് .ആർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അക്ഷര റാലി , അനുസ്മരണ പ്രഭാഷണം , വായന ദിന സന്ദേശ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. മലയാളം സബ്ജക്ട് കൗൺസിൽ കൺവീനർ ജിനി .പി നന്ദി പ്രകാശിപ്പിച്ചു.