‘തുറയൂർ പഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനം പുനഃപരിശോധിക്കണം’ ; മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ്

news image
Nov 26, 2024, 10:48 am GMT+0000 payyolionline.in

തുറയൂർ:  തുറയൂർ പഞ്ചായത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വാർഡ് വിഭജനം പുനഃപരിശോധിച്ച് ശാസ്ത്രീയമായ രീതിയിൽ വീണ്ടും നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ്.

 

സൗകര്യപ്രദമായ പോളിങ്‌ ബൂത്തുകളുടെ ലഭ്യതയും ഭൂമിശാസ്ത്രപരമായ അതിർത്തികളും പരിഗണിക്കാതെയും ജനസംഖ്യാനുപാതം കണക്കിലെടുക്കാതെയുമുള്ള അശാസ്ത്രീയ വാർഡ് വിഭജനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്, ഡി ലിമിറ്റേഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അതിർത്തികൾ നിശ്ചയിച്ചിരിക്കുന്നത്. എൽഡിഎഫ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്ന കരട് പട്ടികക്കെതിരെ ഡീലിമിറ്റേഷൻ കമ്മീഷന് പരാതി നൽകുകയും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുകയും കോടതിയെ സമീപിക്കുകയുംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കോവുമ്മൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.പിവേണു മാസ്റ്റർ, ലതീഫ് തുറയൂർ, മുനീർ കുളങ്ങര,ഇ കെ ബാലകൃഷ്ണൻ, ടി പി അസീസ് മാസ്റ്റർ, സി കെ അസീസ്, ബാലൻ, കുട്ടികൃഷ്ണൻ എ കെ.പാവട്ട കുറ്റി മൊയ്‌ദീൻ, ഹാജറ പാട്ടത്തിൽഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe