തിക്കോടി: കല്ലകത്ത് ബീച്ചില്‍ ടൂറിസം വകുപ്പ് 93 ലക്ഷം രൂപ ചിലവാക്കി നടത്താനിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ ജമീല കാനത്തില്‍ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സ്വാഗതം പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി, ജില്ലാപഞ്ചായത്ത് മെംബര്‍ വി.പി.ദുല്‍ഖിഫില്‍,
ബ്ളോക്ക് മെംബര്‍ പി.വി റംല, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന്മാരായ പ്രനില സത്യന്,ആര്.വിശ്വന്, കെ.പി ഷക്കീല വിര്‍ഡ് മെംബര്‍ വി.കെ അബ്ദുള്‍മജീദ്
ആസൂത്രണ സമിതി അംഗമായ ബിജു കളത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി കെ.വി.രാജീവന് , സന്തോഷ് തിക്കോടി ,എം.കെ പ്രേമന്, ടൂറിസം ഉദ്യോഗസ്ഥരായ ഡി.ഗിരീഷ്കുമാര്‍ ,ഡോക്ടര്‍ നിഖില്‍ ദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേരുകയും ചടങ്ങുകയും സന്നിഹിതരാവുകയും ചെയ്തു. ടൂറിസം ഡിപ്പാര്‍ട്മെന്റ് ഡി.ഡി സത്യജിത്ത് ശങ്കര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.