താമരശ്ശേരി: വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിന്റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിൽ നിന്നും ബാലകൃഷ്ണ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ്, പ്രശോഭ്. മരുമക്കൾ: അശ്വതി, പരേതയായ ബബിത. സഹോദരങ്ങൾ: രാജൻ, അശോകൻ, പ്രകാശൻ, സുരേഷ്, സത്യ, ബേബി, പരേതയായ നളിനി.