തങ്കമല: മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്

news image
Aug 20, 2024, 3:55 pm GMT+0000 payyolionline.in

 

തുറയൂർ: തങ്കമലയിൽ അശാസ്ത്രീയമായ രീതിയിൽ ഖനനം നടക്കുന്നത് വർഷങ്ങളായി തുടരുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സമ്മതത്തോടെയാണ് ഈ അശാസ്ത്രീയ ഖനനം നടക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് തഴച്ചു വളരാൻ ഉതകുന്ന ക്വാറി പെർമിഷൻ കൊടുക്കുന്നതിൽ സിപിഎം ഭരിക്കുന്ന തുറയൂരും കീഴരിയൂരും പഞ്ചായത്ത് ഈ പ്രതിഷേധങ്ങളൊക്കെ ഉണ്ടായിട്ടും അതൊക്കെ അവഗണിച്ചു കൊണ്ട് ജനത്തെ വെല്ലു വിളിച്ചു കൊണ്ട് അനുമതി കൊടുത്തിരിക്കയാണ്.

തങ്കമലയുടെ ദുരവസ്ഥക്കെതിരെ മുസ്ലിം ലീഗു ഒറ്റയ്ക്കും സംയുക്തമായും പ്രതിഷേധങ്ങൾ പല ഘട്ടങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. അധികാരികളുടേയും മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം രംഗത്ത് വന്നു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുക പതിവാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് പ്രതിനിധി ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുൽക്കിഫിലിയും സംഘവും അവിടെ സന്ദർശിച്ചിരുന്നു. പത്ര വാർത്തയായി കളക്ടർക്ക് പരാതിയും നൽകി വേണ്ടത് ചെയ്യാമെന്ന് ഉറപ്പും കൊടുത്തു. അത് പോലെ തുറയൂർപഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വം അവിടെ സന്ദർശിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യുടെ ആഹ്വാനപ്രകാരം തങ്കമല ക്വാറിയിലെ അശാസ്ത്രീയമായ ഖനനത്തിനെതിരെ ശക്തമായ സമര പരിപാടികളും ബോധവത്കരണവുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ടിപിഅബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുനീർ കുളങ്ങര, കോവുമ്മൽ അലി, സികെഅസീസ്, പാട്ട കുറ്റി മൊയ്തീൻ, നസീർപൊടിയടി, പിടിഅബ്ദുറഹിമാൻ, സി എ നൗഷാദ്, കുറ്റിയിൽറസാക്ക്, ഒഎം റസാക്ക്, പടന്നയിൽ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe