ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്ന് മുതൽ നടപ്പാക്കണം

news image
Mar 1, 2024, 4:21 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്ന് മുതൽ നടപ്പാക്കണമെന്ന് കർശന നിർദേശം. ആർടിഒ, ജോയിന്റ് ആർടിഒമാർക്കാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം നല്‍കിയത്. മെയ് ഒന്ന് മുതൽ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലായില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്കെതിരെ നടപടിയെടുക്കും. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ തന്നെ പുതിയ ഡ്രൈവിങ് ടെസ്റ്റ് ​ഗ്രൗണ്ട് ഒരുക്കണം എന്നാണ് നിർദേശം.

നിലവിലുള്ളയിടത്ത് സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തണം. ഇതിനായി സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഉപയോ​ഗിക്കാം. സർക്കാർ ഭൂമി ലഭിച്ചില്ലെങ്കിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കാം. സ്വകാര്യ ഭൂമിക്കായുള്ള വാടക വിവരങ്ങൾ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ അറിയിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്നു. അപേക്ഷകര്‍ക്ക് വിശ്രമിക്കാന്‍ സംവിധാനമൊരുക്കണമെന്നും ശുചിമുറിയും കുടിവെള്ളവും ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് കേരള മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്. മെയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലർ പറയുന്നത്.  കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിന് ഗിയർവാഹനങ്ങൾ നിർബന്ധമാണെന്നും സർക്കുലർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe