17 വയസുകാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് അസമില്‍ നിന്ന് കടത്തികൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസാം സ്വദേശികളായ ഫുര്‍ഖാന്‍ അലി, അക്ളിമ ഖാതുന് എന്നിവരെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.സമാന രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികളെ സംഘം കേരളത്തിലേക്ക് എത്തിച്ചു എന്നാണ് പോലീസിന്റെ സംശയം. സംഘത്തിന് മലയാളികളുടെ സഹായം ലഭിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.

