വടകര : ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികളാവുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ട വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. പിന്നീട് സംസ്ഥാന സ്പോർട്സ് വകുപ്പിന്റെയും മറ്റും സഹകരണത്തോടെ ഘട്ടം ഘട്ടമായി സ്റ്റേഡിയം നവീകരിക്കും.
ആദ്യ ഘട്ടത്തിൽ ചുറ്റുമതിൽ കെട്ടി സ്റ്റേഡിയത്തിനുള്ളില്‍ സി സി ടി വി, ലൈറ്റുകൾ, നെറ്റുകൾ, ഓപ്പൺ എയർ തിയ്യേറ്റർ എന്നിവ സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ , സ്റ്റേഡിയം ലെവലിംഗ്, ഫുടബോൾ വോളിബോൾ ഷട്ടിൽ കോർട്ടുകൾ എന്നിവ ഒരുക്കും. നിലവിൽ കെ കെ രമ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം നിർമ്മാണം തുടങ്ങിയിട്ടുണ്ട്. നിർമ്മാണം ഏകോപിക്കാൻ പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പ്രമോദ്, കവിത അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം നിഷ പറമ്പത്ത്, എം പി ബാബു എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം, പി കെ കോയ, സുജിത്ത് പുതിയോട്ടിൽ ,വി കെ അനിൽകുമാർ, ടി ടി പദ്മനാഭൻ, വി പി അനിൽകുമാർ, മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു.