ചിലിയിൽ കാട്ടുതീ; 46 പേർ മരിച്ചു

news image
Feb 4, 2024, 8:04 am GMT+0000 payyolionline.in

സാന്റിയാഗോ: ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്‌ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേര്‍ക്ക് വീട് നഷ്‌ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളിയാവുകയാണ്.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ചിലിയന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe