ഗൂഗ്ൾ ക്രോമിന്റെ ചില പഴയ വേർഷനുകളിൽ സുരക്ഷ പ്രശ്നമെന്ന മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം. തട്ടിപ്പുകാർക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം വിദൂരങ്ങളിൽനിന്ന് കൈവശപ്പെടുത്താൻ വഴിയൊരുക്കുന്ന സുരക്ഷ പ്രശ്നം കണ്ടെത്തിയെന്നാണ്, മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പു നൽകുന്നത്.
വിൻഡോസ്, മാക്, ലിനക്സ് ഒ.എസുകളെല്ലാം ഭീഷണിയിലാണെന്നും ക്രോം ഉപയോഗിക്കുന്നവർ അടിയന്തരമായി അവ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നു. ലിനക്സിൽ 136.0.7103.113നും വിൻഡോസിലും മാകിലും 136.0.7103.113 അല്ലെങ്കിൽ 136.0.7103.114നും മുമ്പുള്ള വേർഷനുകളാണ് അപായഭീഷണിയിലെന്നും അറിയിപ്പിൽ പറയുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            