കോട്ടയം: കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ ആറാം മൈലിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് സംശയം. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി 40 മിനിറ്റിൽ ഏറെ നേരം പരിശ്രമിച്ചാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
May 25, 2024, 10:25 am GMT+0000
payyolionline.in
മേയര്‍ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബിജെപി മാര്‍ ..
മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണ് ഷോക്കേറ്റു;പാലക്കാട് യ ..