കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസത്തെ വിശേഷ വരവായ മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രാങ്കണത്തിലെത്തി.
മുത്തുകുടകൾ, വർണ്ണകുടകൾ, താലപ്പൊലി, കേരള സാരിയണിഞ്ഞ സ്ത്രീകൾ, ചിലമ്പും, വാളും കുലുക്കി കോമരങ്ങൾ ഭക്തിയിലാറാടി പിഷാരികാവ്. മീനച്ചൂടിലും ഭക്തജന സാഗരമായി പിഷാരികാവ് ക്ഷേത്രം വൈവിധ്യത്തിൻ്റെ ദൃശ്യ പെരുമയിലായിരുന്നു ആഘോഷ വരവുകൾ, മറ്റു അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തി കൊണ്ടിരിക്കുകയാണ്. ഉൽസവത്തിൻ്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.