കൊയിലാണ്ടി (കണ്ണൻകടവ്) : ഇര തേടി കരയിലെത്തി വഴിമുട്ടിയ കൂറ്റൻ തിമിംഗലത്തെ കടലിലേക്കു തിരിച്ചുവിട്ട മത്സ്യതൊഴിലാളികളെ ബിജെപിയും മത്സ്യപ്രവർത്തക സംഘവും ചേർന്ന് ആദരിച്ചു. ചൊവ്വാഴ്ച രാവിലെ കാട്ടിലെപ്പീടിക കണ്ണങ്കടവ് ബീച്ചിൽ അപൂർവ തിമിംഗലത്തെ കണ്ടെത്തിയത്. രാവിലെ കടൽഭിത്തിയിൽ ചൂണ്ടയിടാൻ ഇരുന്നവരാണു കരഭാഗത്ത് 30 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തെ കണ്ടത്. ചിറകും ഇടയ്ക്കിടെ വാൽ ഭാഗവും ഉയർത്തി നീങ്ങാൻ കഴിയാത്ത വിധം പിടയുന്നതു കണ്ട് തിമിംഗലമാണെന്നു തിരിച്ചറിഞ്ഞതോടെ കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തി കടലിലേക്ക് തിരിച്ച് അയച്ചു.
പി പി ഷിജുവിൻ്റെ നേതൃത്വത്തിൽ പി.പി.രാജീവൻ, പി.പി.രഞ്ജി ത്ത്, പി.പി.ഷൈജു, പി.പി.വിഷ്ണു, പി.പി.സജിത് ലാൽ, പി. പി.സുധീർ, പി.പി.രോഹിത്, പി. പി.വിപിൻ, പി.പി.അരുൺ, പി. പി.ലാലു, പി.പി.രാജേഷ്, പി.പി. ഹരീഷ് എന്നിവരുടെ ശ്രമഫല മായാണ് തിമിംഗലത്തെ രക്ഷപ്പെടുത്താൻ സാധിച്ചത്.
മത്സ്യപ്രവർത്തക സംഘം സംസ്ഥാന ജന. സിക്രട്ടറി പി.പി. ഉദയഘോഷ്, ബിജെപി മണ്ഡലം പ്രസിഡൻ്റ് ജയ്കിഷ് മാസ്റ്ററും ചേർന്ന് മത്സ്യതൊഴിലാളികളെ ആദരിച്ചു, ബിജെപി നേതാക്കളായ അഡ്വ.എ.വി. നിധിൻ, അഭിൻ അശോകൻ , അഡ്വ. വിനിഷ, എം.കെ. പ്രസാദ്, പ്രജുമോൻ , നന്ദനൻ, അനീഷ് ചന്ദ്രൻ, മത്സ്യപ്രവർത്തക സംഘം നേതാക്കളായ വിനായകൻ, ഷിംജി, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.