കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് മീത്തലെ കണ്ടി പള്ളിക്ക് സമീപം വലിയ കുഴി രൂപപ്പെടുകയും ഇവിടെ ധാരാളം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമാണ്. ഇന്ന് കാലത്തും ഉണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കേട് പറ്റുകയും സ്ത്രീ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
പ്രദേശത്ത് വലിയ വെള്ളകെട്ട് രൂപപെട്ടിട്ടുണ്ട്. പ്രദേശത്ത് അഴുക്ക് ചാൽ നിർമിക്കാൻ കൊയിലാണ്ടി മുൻസിപ്പാലിറ്റി തയ്യാറാവാത്തതാണ് വെള്ളകെട്ട് രൂപപ്പെടാനും റോഡിൽ കുഴികൾ ഉണ്ടാവാനും കാരണം. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് കുഴിയിൽ വീണ് രണ്ട് യാത്രക്കാർ മരണപെട്ടിരുന്നു. വിഷയം ഗൗരവമായി എടത്തു ഇടപെടാനോ കുഴികൾ അടക്കാനോ മുൻസിപ്പാലിറ്റി അധികാരികൾ തയ്യാറാവാത്തത് തികഞ്ഞ അനാസ്ഥയാണ് എന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എ വി നിധിൻ എന്നിവർ സംസാരിച്ചു. ഒ മാധവൻ,പ്രീജിത്ത് ടി.പി, കെപിഎൽ മനോജ്, പയറ്റുവളപ്പിൽ സന്തോഷ്, വിനോദ് കൊരയങ്ങാട് , മാധവൻ ബോധി എന്നിവർ പ്രക്ഷേഭത്തിന് നേതൃത്വം നൽകി