കേരളത്തിലേത് ഗുണ്ടാരാജ് ഭരണം: എം.കെ മുനീർ

news image
Dec 29, 2023, 2:31 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ് എഫ് ഐ സംസ്ഥാനത്ത്് ആക്രമം നടത്തുകയാണെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു. യു ഡി എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലത്തി്ല്‍ സംഘടിപ്പിച്ച് വരുന്ന കുറ്റ വിചാരണ സദസിന്റെ കൊയിാണ്ടി മണ്ഡം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമം കൊണ്ട് പ്രതിപക്ഷ സമരം നേരിടാമെന്ന് പിണറായിയുടെയും കൂട്ടാരുടെയും വ്യാമോഹമാണെന്നും സര്‍ക്കറിന് എതിരെ ശബ്ദിച്ചല്‍ പ്രതിപക്ഷ നേതാവിനെയും എം എല്‍ എയെയും എം പി യെയും വിജിലന്‍സിനെയും ക്രൈം ബ്രാജിനെയും ഉപയോഗിച്ച് കേസ് എടത്ത് പേടിപ്പിച്ചല്‍ വായടിപ്പിക്കാനാവിലെന്നും മുനീർ കൂട്ടിച്ചേര്‍ത്തു.

 

 


പിണായി വിജയന്‍ നടത്തിയ നവ കേരള യാത്രയിലൂടെ ലഭിച്ച പതിനായിരകണക്കിന് പരാതികള്‍ എല്ലാം ഫ്രിസറിലാണെന്നും ഒന്നും പോലും പരിഹാരം ഉണ്ടായില്ലെയെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എം എല്‍ എ പറഞ്ഞു. പരിപാടിയില്‍ മഠത്തില്‍ അബ്ദറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍, ജി്ല്ലാ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്കട്ടറി,ഷിബു മീരാൻ , കെ.എം അഭിജിത്ത്, അഹമ്മദ് പുന്നക്കല്‍ കെ ബാല നാരായണന്‍, മഠത്തി്ല്‍ നാണു മാസ്റ്റര്‍, പി രത്‌നവല്ലി ടീച്ചര്‍ വി പി ഭാസ്‌ക്കരന്‍ , രാജേഷ് കീഴരിയൂര്‍, സന്തോഷ്‌ തിക്കോടി, വി പി ഇബ്രാഹിം കുട്ടി, സി ഹനീഫ, മുരളി തോറോത്ത്, കെ. ടി വിനോദ്, റശീദ് വെങ്ങളം, കെ പി പ്രകാശന്‍, കെ.എം സുരേശ് ബാബു, ഇ .കെ ശീതള്‍ രാജ്, ആര്‍ ഷഹീന്‍, തന്‍ഹീര്‍ കൊല്ലം പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe