വടകര : ജനജീവിതത്തിന് ഭീക്ഷണി നേരിടുന്ന തരത്തിൽ മുക്കാളി വഴി ചോമ്പാല കടലിലേക്ക് ഒഴുകുന്ന കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യാൻ മൈനർ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ഇത് മൂലം കനത്ത മഴയിൽ നൂറുകണക്കിന് വീടുകള്‍ വെളളപ്പൊക്ക ഭീക്ഷണിയിലാണ്, മണല്‍ തിട്ടകൾ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിട്ടുണ്ട്, ഇറിഗേഷന്‍ വകുപ്പ് അധികൃതർ പുഴയിലെ തടസങ്ങള്‍ കാണാൻ നേരിട്ട് എത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അദ്ധ്യക്ഷം വഹിച്ചു. വില്ലേജ് ഓഫീസർ ടി പി റീനീഷ്,സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ടി.ടി പത്മനാഭൻ, കെ വി രാജൻ , വി പി ബിന്ദു, കെ പി പ്രമോദ്,എന്നിവർ സംസാരിച്ചു.