ഹാങ്ചൗ > ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടി. ആഷി ചൗക്സി, റമിത, മെഹുലി ഘോഷ് എന്നിവരുടെ സംഘമാണ് വെള്ളി നേടിയത്. റമിതയും മെഹൂലിയും വ്യക്തിഗത ഫൈനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തുഴച്ചിലിലും ഇന്ത്യ വെള്ളി നേടി. ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ അർജുൻ ലാൽ – അരവിന്ദ് സിംഗ് കൂട്ടുകെട്ടാണ് വെള്ളി നേടിയത്. 655 അംഗ ഇന്ത്യൻ സംഘമാണ് ഇത്തവണ ഗെയിംസിൽ മാറ്റുരയ്ക്കുന്നത്.