ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാര്?; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി

news image
Sep 5, 2023, 2:54 am GMT+0000 payyolionline.in

കോ​ട്ട​യം: ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ട വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷം പു​തു​പ്പ​ള്ളി നി​യ​സ​ഭ മ​ണ്ഡ​ലത്തിൽ വോട്ടെടുപ്പ് തുടങ്ങി. യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യാ​കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ക​ണ​മെ​ന്ന്​ ജ​നം ഇന്ന് വി​ധി​യെ​ഴു​തും. രാ​വി​ലെ ഏ​ഴിന് തുടങ്ങിയ​ പോ​ളി​ങ് വൈ​കീ​ട്ട്​ ആ​റിന് പൂർത്തിയാകും​.ഞാ​യ​റാ​ഴ്ച പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന്​ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വോ​ട്ട്​ സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും.

182 പോ​ളി​ങ് ബൂ​ത്താ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്​. ഇ​തി​ൽ പ​ത്തെ​ണ്ണം പൂ​ർ​ണ​മാ​യും വ​നി​ത​ക​ളാ​കും നി​യ​ന്ത്രി​ക്കു​ക. എ​ല്ലാ ബൂ​ത്തി​ലും വെ​ബ്കാ​സ്റ്റി​ങ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 5.30 മു​ത​ൽ പോ​ളി​ങ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ ന​ട​പ​ടി​ക​ൾ ക​ല​ക്‌​ട​റേ​റ്റി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലൂ​ടെ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു.​ഡി.​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ൻ, എ​ൽ.​ഡി.​എ​ഫി​ന്‍റെ ജെ​യ്ക്​ സി. ​തോ​മ​സ്, ബി.​ജെ.​പി​യു​ടെ ജി. ​ലി​ജി​ൻ ലാ​ൽ, ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക്​ തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യു​ള്ള​ത്. ഇ​വ​ർ​ക്ക്​ പു​റ​മെ പി.​കെ. ദേ​വ​ദാ​സ്, ഷാ​ജി, സ​ന്തോ​ഷ്​ പു​ളി​ക്ക​ൽ എ​ന്നീ മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​രു​മു​ണ്ട്. 53 വ​ർ​ഷം എം.​എ​ൽ.​എ​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ജൂ​ലൈ 18ന്​ ​അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

90,281 സ്ത്രീ​ക​ളും 86,132 പു​രു​ഷ​ന്മാ​രും നാ​ല്​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളും ഉ​ൾ​പ്പെ​ടെ 1,76,417 വോ​ട്ട​ർ​മാ​രാ​ണ്​ പു​തു​പ്പ​ള്ളി​യി​ലു​ള്ള​ത്. ഇ​തി​ൽ 957 പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്. 2021ൽ 9044 ​വോ​ട്ടി​നാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പൊ​തു​നി​രീ​ക്ഷ​ക​രെ​യും ചെ​ല​വ്, പൊ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​നു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ന്നു.

സു​ര​ക്ഷ​ക്കാ​യി 675 അം​ഗ പൊ​ലീ​സ് സേ​ന​യെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ടെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്​ 872 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. ഈ​മാ​സം എ​ട്ടി​ന്​ കോ​ട്ട​യം മാ​ർ ബ​സേ​ലി​യോ​സ്​ കോ​ള​ജി​ലാ​ണ്​ വോ​ട്ടെ​ണ്ണ​ൽ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി. പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ സെൻട്രൽ എൽപി സ്കൂളിലെ 91,92,93,94 നമ്പർ ബൂത്തുകൾ അതീവജാഗ്രതാ ബൂത്തുകളായി കണ്ടെത്തി. ഈ 4 ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവിൽ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് മണ്ഡലത്തിൽ. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്.പിമാർ, ഏഴ് സിഐമാർ, 58 എസ്ഐ/എഎസ്ഐമാർ, 399 സിവിൽ പൊലീസ് ഓഫിസർമാർ, 142 സായുധപൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപൊലീസ് സേനാംഗങ്ങൾ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി., ഡിഐജി, സോണൽ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തിക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ രാവിലെ ഒൻപതിനു വോട്ട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ടു രേഖപ്പെടുത്തും. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ഭാമയുടെ വോട്ട് മണർകാട് സെന്റ് മേരീസ് ബൂത്ത് നമ്പർ 84ലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe