ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം

news image
Mar 27, 2024, 10:19 am GMT+0000 payyolionline.in

 

തൃശൂർ: കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. മോഹിനിക്ക് മാത്രമല്ല മോഹനനും മോഹിനിയാട്ടം പഠിക്കാമെന്ന ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.

 

ഭരണസമിതി ഈ വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചു. മോഹിനി ആയിരിക്കണം മോഹിനിയാട്ടം പഠിക്കോണ്ടതെന്നായിരുന്നു സത്യഭാമയുടെ വിവാദ പരമാർശനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe