ചങ്ങരംകുളം: ആലംകോട് ബാങ്ക് ജീവനക്കാരനെ എ.കെ.ജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47)ആണ് മരിച്ചത്.
കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കൾ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തിൽ തിരഞ്ഞ് വന്നപ്പോഴാണ് വായനശാലയിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്. ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു.
ചങ്ങരംകുളം പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. വൈകീട്ട് 4 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.