അരിക്കുളം: സ്‌കൂട്ടർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഡിസംബര്‍ 7 നു വൈകിട്ട് 6:20 ഓടെ അരിക്കുളം യു.പി. സ്കൂളിന് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന അരിക്കുളം സ്വദേശിയും 61-കാരനുമായ ഭാസ്കരനെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിച്ച ശേഷം സ്‌കൂട്ടർ കുരുടിമുക്ക് ഭാഗത്തേക്ക് നിർത്താതെ പോയതായി ദൃക്സാക്ഷികൾ അറിയിച്ചു. അപകടത്തിൽ ഭാസ്കരന്‍റെ ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്കുകൾ സംഭവിച്ചു. കൊയിലാണ്ടി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു: ഫോൺ: 0496 262236
9497987193,9497608933