കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സ്കൂളിൽ ഇന്ന് ആരോഗ്യവകുപ്പ് ബോധവത്ക്കരണം നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക. കോരങ്ങാട് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനയ ആണ് രോഗം ബാധിച്ച് മരിച്ചത്. മുൻകരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കൽ കോളേജിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെയാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിനിടെ, താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.
- Home
- കോഴിക്കോട്
- അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം
Share the news :
Aug 18, 2025, 5:13 am GMT+0000
payyolionline.in
ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു
അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി; എരഞ ..
Related storeis
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
More from this section
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്...
Dec 7, 2025, 4:05 pm GMT+0000
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം
Dec 4, 2025, 4:23 am GMT+0000
കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം
Dec 4, 2025, 4:03 am GMT+0000
കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി
Dec 2, 2025, 4:22 pm GMT+0000
കോഴിക്കോട് ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി പര...
Dec 1, 2025, 3:48 am GMT+0000
കാനത്തിൽ ജമീല നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത; എംഎൽഎയായ...
Nov 30, 2025, 9:26 am GMT+0000
അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ‘പദവി ദുരുപയോഗം ചെയ്ത് ഗുരുത...
Nov 30, 2025, 9:04 am GMT+0000
കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Nov 29, 2025, 4:12 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം – വീഡിയോ
Nov 29, 2025, 4:54 am GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കുറ്റ്യാടിയിൽ കടന്നൽ കുത്തേറ്റ് പോത്ത് ചത്തതിന് പിന്നാലെ തേനീച്ച ആക...
Nov 29, 2025, 3:14 am GMT+0000
