പയ്യോളി : പെരുമാൾ പുരത്ത് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പെരുമാൾപുരം പുലി റോഡിന് സമീപം മറീനാസിൽ ഒ. ടി നൗഷാദ് – തൻസീ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ (22) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്. മൂടാടി മലബാർ കോളേജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ : ഷനിൽ സന. പയ്യോളി എസ് ഐ ഷിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.