അയിനിക്കാട്: തേജസ്വിനി പരസ്പര സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. അയിനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തിയത്. സംഘത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിടപ്പുരോഗികൾക്കുള്ള പരിചരണ ഉപകരണങ്ങൾ സ്പോൺസർമാരിൽ നിന്ന് ഏറ്റുവാങ്ങുന്നതിന്റെ ഔദ്യോഗിക നിർവ്വഹണവും പയ്യോളി നഗരസഭ 26-ാം വാർഡ് കൗൺസിലർ പി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ടി.കെ സുബിഷ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ വിജീഷ് മാസ്റ്റർ സ്വാഗതം […]
Kozhikode
