വടകര : കൃത്യസമയത്ത് നൽകിയ കൃത്രിമശ്വാസം (സി.പി.ആർ) ഒരു ജീവൻ രക്ഷിച്ചു. ലോകനാർകാവ് വടക്കേ പുതിയോട്ടിൽ അമൃതയും സുഹൃത്ത് ഷിംന ശ്രീജേഷുമാണ് വഴിയിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായത്. ജീവൻരക്ഷാ പരിശീലന ക്ലാസുകളിൽ നിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവുമാണ് തുണയായത്. പുതിയാപ്പ് മാക്കൂൽപ്പീടികയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീണത്. ഉടൻ ഓടിയെത്തിയ ഷിംന യുവതിയെ താങ്ങിപ്പിടിച്ചു. ഈ സമയം അമൃത ഒട്ടും വൈകാതെ സി.പി.ആർ നൽകാൻ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ […]
Kozhikode
