വികസന ബോർഡുകൾ തകർത്തു; മേപ്പയ്യൂരിലെ മുസ്ലിം ലീഗ് ആസ്ഥാനം സന്ദർശിച്ച് ഫാത്തിമ തഹലിയ എം.എൽ.എ

മേപ്പയൂർ : എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആസ്ഥാന മന്ദിരമായ ‘എ.വി സൗധം’ അഡ്വ. ഫാത്തിമ തഹലിയ എം.എൽ.എ സന്ദർശിച്ചു. അക്രമത്തിൽ എം.എൽ.എയുടെ വികസന ബോർഡുകൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്.​സംഭവത്തിന് നേതൃത്വം നൽകിയ മുഴുവൻ എസ്.എഫ്.ഐക്കാർക്കെതിരെയും കേസെടുക്കണമെന്നും, കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഫാത്തിമ തഹലിയ എം.എൽ.എ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായ കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ […]

Kozhikode

Oct 4, 2026, 3:19 pm GMT+0000
കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ളത് 665 ബസുകൾ; 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം, ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആർടിസിയുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷൻറെ പക്കൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷകനായ മുഹമ്മദ് അഷറഫ് എ എസിന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ആകെ ലഭ്യമായ ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി […]

Kozhikode

Oct 4, 2026, 1:42 pm GMT+0000
കോഴിക്കോട് ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ അതിഥി തൊഴിലാളികളുടെയും ഫയർഫോഴ്‌സിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും ചെറുപുഴയിലെ കടവിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും പെട്ടെന്ന് പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ മുക്കം ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ […]

Kozhikode

Oct 4, 2026, 1:34 pm GMT+0000
കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്ന് കുറ്റസമ്മതം; കാരണം സ്വത്ത് തർക്കം

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിനെ (56) കൊലപ്പെടുത്തിയത് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ […]

Kozhikode

Oct 4, 2026, 11:59 am GMT+0000
ഭാര്യയോട് മോശമായി സംസാരിച്ചതിൽ പ്രതികാരം, യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; പ്രതികൾ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനെ (49) യാണ് യുവാക്കൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതികളായ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25 ), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് സാഹസികമായി പിടികൂടിയത്. പ്രധാന പ്രതി ദീപക്ക് ജോയ് ഇടുക്കി ചെറുതോണിയിൽ നിന്നാണ് പിടിയിലായത്. ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെയും പിടികൂടിയത്. […]

Kozhikode

Oct 4, 2026, 11:49 am GMT+0000
അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു; പ്രതി പോലീസിന്റെ പിടിയിൽ

കോഴിക്കോട്: വെള്ളയിലിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു. വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തന്റെ പുരയിടത്തിന്റെ അതിർത്തിയോട് ചേർന്ന് ഷിംജിത്ത് വൃത്തിഹീനമായ രീതിയിൽ […]

Kozhikode

Oct 4, 2026, 11:48 am GMT+0000
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ 6 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഒക്ടോബർ നാല് മുതൽ ഏഴ് വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ […]

Kozhikode

Oct 4, 2026, 10:35 am GMT+0000
കൊച്ചിയിൽ ആഴ്ചതോറുമെത്തുന്നത് 20 കിലോ എംഡിഎംഎ; ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി എക്സൈസ്

കൊച്ചി: നഗരത്തെ നടുക്കിയ ലഹരിവേട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ. നായർ പിടിയിലായ കേസിലെ മുഖ്യസൂത്രധാരൻ കോഴിക്കോട് സ്വദേശിയായ ഉബൈദ് ആണെന്ന് എക്സൈസ് കണ്ടെത്തി. ഇയാളുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് മാത്രം ഒരു ആഴ്ചയിൽ 20 കിലോയോളം എംഡിഎംഎ (MDMA) വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ. പിടിയിലായ അരുൺ കെ. നായർ ഈ വൻ ലഹരി ശൃംഖലയിലെ ചില്ലറ വിൽപ്പനക്കാരൻ (റീട്ടെയിൽ ഏജന്റ്) മാത്രമാണ്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ലഹരി ഉപയോഗിച്ചു […]

Kozhikode

Oct 4, 2026, 10:32 am GMT+0000
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം: പ്രതിദിന പനിബാധിതരുടെ എണ്ണം കാൽലക്ഷത്തിലേക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതൽ. ഇൻഫ്ലുവൻസ വ്യാപനവും തുടരുകയാണ്. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സർക്കാർ ആശുപത്രിയിൽ കുറവെന്നതും സ്ഥിതി വഷളാക്കുന്നു. 1345 പേർക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ചത്. ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടർന്ന് 107 പേർ നിരീക്ഷണത്തിലാണ്.10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. […]

Kozhikode

Oct 4, 2026, 10:31 am GMT+0000
സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വച്ച് മലയാളി യുവതിക്ക് ക്രൂരമർദ്ദനം; ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദനമെന്ന് പരാതി. 24 കാരിയായ അഞ്ചുവിൻ്റെ പരാതിയിൽ ഭർത്താവിനെതിരെയും ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധന പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ […]

Kozhikode

Oct 4, 2026, 5:51 am GMT+0000