പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. ഇതിനെ മൈക്രോപ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞവർഷം ഇതുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. വാട്സാപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞകൊല്ലം ചെയ്തിരുന്നത്. ഇക്കുറി ടെലിഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ […]
Kozhikode
