എൽഡിഎഫ് അധികാരത്തുടർച്ച ഉറപ്പെന്ന് ടി.പി. രാമകൃഷ്ണൻ; പേരാമ്പ്രയിൽ മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസം

സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അധികാരത്തുടർച്ചയുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാർ മികച്ച വിജയം നേടുമെന്നും, പേരാമ്പ്ര മണ്ഡലത്തിൽ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ വിജയപ്രതീക്ഷകൾ വെറും അവകാശവാദം മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ തള്ളിക്കളഞ്ഞു. ഹാട്രിക് വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. സംസ്ഥാനത്തെ 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. കൃത്യം രാവിലെ എട്ടിന് തന്നെ നടപടികൾ ആരംഭിക്കും. ആദ്യം […]

Kozhikode

May 4, 2026, 2:21 am GMT+0000
വോട്ടെണ്ണും നേരത്ത് കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് അറിയാൻ കാത്തിരുന്ന് മുന്നണി നേതാക്കൾ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുതന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി. സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിലാണുള്ളത്. അദ്ദേഹം മത്സരിച്ച പറവൂരിലേക്ക് പോകുന്നത് നിശ്ചയിച്ചിട്ടില്ല. […]

Kozhikode

May 4, 2026, 2:07 am GMT+0000
‘നാടിന് നല്ലതുണ്ടാകട്ടെ: പുതിയ ഭാവിയ്ക്കായി യുഡിഎഫ് സർക്കാർ വരും; നേമത്തെ പോരാട്ടത്തിൽ വിജയം ഉറപ്പ്’: കെഎസ് ശബരിനാഥൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരിനാഥൻ. നാടിന് നല്ലതുണ്ടാകട്ടെ എന്നും നേമത്ത് ശുഭപ്രതീക്ഷയുണ്ടെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. നാടിന്റെ പുതിയ ഒരു ഭാവിയ്ക്കായി യുഡിഎഫ് ഭരണത്തിൽ വരും. പഴവങ്ങാടി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. പുതുതായി വരുന്ന യുഡിഎഫ് സർക്കാരിൽ നേമത്ത് നിന്ന് കോൺഗ്രസ് എംഎൽഎ ഉണ്ടാകുമെന്ന് കെഎസ് ശബരിനാഥൻ പറഞ്ഞു. നല്ല ശുഭാപ്തി വിശ്വാസത്തിലാണ് ഉള്ളതെന്നും അദേഹം പറഞ്ഞു. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് […]

Kozhikode

May 4, 2026, 2:02 am GMT+0000
കാത്തിരിപ്പിൻ്റെ ദൂരം കുറയുന്നു, പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഇവിഎം മെഷിനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ […]

Kozhikode

May 4, 2026, 1:50 am GMT+0000
കേരളത്തെ നടുക്കിയ അരുംകൊല: ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 14 വർഷം

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 14 വർഷം. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊലക്കത്തിക്ക് ഇരയായത്. അക്രമരാഷ്ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ വധം. 2012 മെയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി […]

Kozhikode

May 4, 2026, 1:45 am GMT+0000
കേരളം ആർക്കൊപ്പം? നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; രാവിലെ 8 മണിക്ക് തുടക്കം

സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. 2.71 കോടി വോട്ടർമാർ വിധി നിർണയിച്ച തിരഞ്ഞെടുപ്പിൽ രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടേമുക്കാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 140 കേന്ദ്രങ്ങളിലായി ക്രമീകരിച്ച വോട്ടെണ്ണലിൽ ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണിത്തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങളാണ് ഇത്തവണയുള്ളത്. വേഗതയേക്കാൾ കൃത്യതയ്ക്കാണ് മുൻഗണനയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ […]

Kozhikode

May 4, 2026, 1:20 am GMT+0000
സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം: വോട്ടെണ്ണൽ നാളെ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 79.70 ആയി രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. മെയ് ഒന്നു വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ആകെ 54,984 സർവീസ് വോട്ടുകൾ കൂടി വോട്ടെണ്ണലിൽ പരിഗണിക്കും. അന്തിമ പോളിങ് ശതമാനം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും എട്ടരയോടെ ഇവിഎമ്മുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ വേഗത്തിലാക്കുന്നതിനേക്കാൾ കൃത്യതയ്ക്കും സുതാര്യതയ്ക്കുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻഗണന നൽകുന്നത്. […]

Kozhikode

May 3, 2026, 4:33 pm GMT+0000
ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചു; കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു – വീഡിയോ

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മൂന്നര വയസ്സുകാരൻ മോഹിസ് സിദാൻ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ഗുണ്ടൽപേട്ടിന് സമീപത്തെ കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. […]

Kozhikode

May 3, 2026, 2:55 pm GMT+0000
ഐഎൻടിയുസി 79-ാം സ്ഥാപക ദിനം: കോൺഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ. ഷാജി

പയ്യോളി : പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ 79-ാം സ്ഥാപക ദിനം ആഘോഷിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ഐഎൻടിയുസിയെന്നും, ഇതിനെ അവഗണിക്കാനോ മാറ്റിനിർത്താനോ ആർക്കും സാധിക്കില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ. ഷാജി പറഞ്ഞു. ഇന്ത്യയുടെ മുൻ പ്രസിഡന്റ് വി.വി. ഗിരി, മുൻ പ്രധാനമന്ത്രി ഗുൽസാരി ലാൽ നന്ദ, കെ. കരുണാകരൻ, സി.എം. സ്റ്റീഫൻ, ആര്യാടൻ മുഹമ്മദ് തുടങ്ങിയ മഹാരഥന്മാർ ഐഎൻടിയുസിയുടെ സംഭാവനകളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡലം […]

Kozhikode

May 3, 2026, 2:40 pm GMT+0000
ആരോഗ്യ ജാഗ്രത 2026: പയ്യോളി നഗരസഭ 3-ാം ഡിവിഷനിൽ കർമ്മസമിതി രൂപീകരിച്ചു

ഇരിങ്ങൽ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും പകർച്ചവ്യാധി നിയന്ത്രണത്തിനുമായി പയ്യോളി നഗരസഭ 3-ാം ഡിവിഷനിൽ കർമ്മസമിതി രൂപീകരിച്ചു. മൂരാട് നോർത്ത് മാപ്പിള സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് ‘ആരോഗ്യ ജാഗ്രത 2026’ പ്രവർത്തനങ്ങൾക്കായി പുതിയ സമിതി നിലവിൽ വന്നത്. കെ.കെ. ബാബു അധ്യക്ഷത വഹിച്ച യോഗം ഡിവിഷൻ കൗൺസിലർ ഷൈജ കെ.കെ. ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ-കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ജയരാജ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഉഷ എരഞ്ഞാറ്റിൽ സ്വാഗതവും റുക്സാന നന്ദിയും പറഞ്ഞു. ഡിവിഷൻ […]

Kozhikode

May 3, 2026, 2:25 pm GMT+0000