എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത്കുമാറിനെ നീക്കി; ബി അശോകിനും മാറ്റം

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് ഇനി എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല. കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. ശബരിമല ട്രാക്ടർ വിവാദത്തിന് പിന്നാലെയായിരുന്നു അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയത്. മേയ് മാസം തന്നെ അജിത്കുമാറിനെ എക്സൈസിലേക്ക് […]

Kozhikode

Mar 13, 2026, 3:34 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; പരാതിക്കാരി ഭീഷണിപ്പെടുത്തിയെന്ന് മറുവാദം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽ കുമാറിനെതിരെ പീഡന പരാതി. വിദേശത്ത് ജോലിയുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവമെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽ കുമാറിന്റെ കൈയിൽ നിന്നും യുവതി ലക്ഷങ്ങൾ പലപ്പോഴായി കൈപ്പറ്റിയെന്ന് സുനിൽ കുമാറും ആരോപിക്കുന്നു. നിലവിൽ ലീവിൽ പോയിരിക്കുന്ന സുനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ […]

Kozhikode

Mar 13, 2026, 2:32 pm GMT+0000
സാഹിത്യം സമൂഹത്തിന് നൽകുന്നത് കൃത്യമായ ചൂണ്ടുപലകകൾ: കവി വീരാൻകുട്ടി

പയ്യോളി: കലയും സാഹിത്യവും സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകുന്ന ചൂണ്ടുപലകകളാണെന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം നിരവധി പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോൾ കലയും സാഹിത്യവും ഒരു മരുന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരും കലാകാരന്മാരും കാലത്തിന് മുൻപേ സഞ്ചരിക്കുന്നവരാണെന്നും സ്നേഹത്തെയും കരുണയെയും കുറിച്ച് അവർ സമൂഹത്തെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കുട്ടികളുമായുള്ള സംവാദത്തിൽ അദ്ദേഹം സൂചിപ്പിച്ചു. […]

Kozhikode

Mar 13, 2026, 2:20 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00 pm to 5:00pm 2.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി ശനി 3.30 pm to 4.30 pm 3.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 10 am to 12pm ഡോ. മുംതാസ് 2.30 pm to 3.30 pm 4.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm 5.എല്ലു രോഗ വിഭാഗം ഡോ. റിജു കെ പി 10:30 […]

Kozhikode

Mar 13, 2026, 1:36 pm GMT+0000
കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി; പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും മർദ്ദനമേറ്റു

മലപ്പുറം: മലപ്പുറത്ത് കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. മലപ്പുറം കൂട്ടിലങ്ങാടി പെരിന്താട്ടിരി അത്തിക്കാപറമ്പിലാണ് കൂട്ടയടി നടന്നത്. കൊളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് പെരിന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദ്ദനമേറ്റു. കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി.  

Kozhikode

Mar 13, 2026, 1:29 pm GMT+0000
ശബരിമല യുവതീ പ്രവേശനം; നിലപാടിൽ യു ടേൺ അടിച്ച് സിപിഐഎം, മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് […]

Kozhikode

Mar 13, 2026, 1:21 pm GMT+0000
ഉള്ള്യേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല; തിരച്ചിൽ തുടരുന്നു

അത്തോളി: കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഉള്ള്യേരി മാമ്പൊയിൽ സ്വദേശിയായ പെൺകുട്ടിയെയാണ് ഇന്ന് (വെള്ളി) രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കുട്ടിയുടെ കൈവശം വെളുത്ത നിറത്തിലുള്ള ബാഗും കറുത്ത ഷാളും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ അത്തോളി […]

Kozhikode

Mar 13, 2026, 11:37 am GMT+0000
കൊച്ചിയില്‍ കാമുകന്മാരെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി യുവതി; കള്ളം പൊളിച്ച് പൊലീസ്

കൊച്ചി: യുവതിയുടെ ‘തട്ടിക്കൊണ്ടുപോകൽ നാടകം’ പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പൊലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പൊലീസിനെ […]

Kozhikode

Mar 13, 2026, 10:32 am GMT+0000
കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ‘ആരവ്’ എത്തി

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമസമിതി കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നലാമത്തെ അതിഥിയെത്തി. വ്യാഴാഴ്ച രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർഥം അമ്മത്തൊട്ടിലിൽ എത്തിയത്. യുദ്ധത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അശാന്തിയുടെ കാലത്ത് ലോകജനത ഏറെ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന ‘ആരവ്’ എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. […]

Kozhikode

Mar 13, 2026, 10:19 am GMT+0000
വേടൻറെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ

കാസർകോട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാൽ, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുൻപ് ഇവരുടെ മകൻ ബേക്കലിൽ വേടന്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബർ 29നാണ് ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത […]

Kozhikode

Mar 13, 2026, 10:09 am GMT+0000