തകർന്ന റോഡുകൾ പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണം: മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി കൺവെൻഷൻ

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ തകർന്ന് കിടക്കുന്ന റോഡുകൾ വേഗം പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന്  കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ  മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട്.  എം പി. ജനാർദ്ദനൻ. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ  ജില്ലാ വൈസ് പ്രസിഡണ്ട്. വി ടി സുരേന്ദ്രൻ  അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു  മണമൽ സ്വാഗതം പറഞ്ഞു. ഐഎൻടിയുസി. സംസ്ഥാന കമ്മിറ്റി അംഗം  സതീഷ് പെരിങ്ങളം, പയ്യോളി […]

Kozhikode

Aug 24, 2025, 5:29 pm GMT+0000
വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം: തൊഴിലുറപ്പ് കുടുംബശ്രീ എസ്.ടി.യു മേപ്പയ്യൂർ കൺവെൻഷൻ

  മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും വർദ്ദിപ്പിച്ച വേതനം കട്ട് ചെയ്യാതെ മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് […]

Kozhikode

Aug 24, 2025, 5:16 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: എട്ടുപേർ ചികിത്സയിൽ

കോഴിക്കോട്‌: അമീബിക്‌ മസ്‌തിഷ്ക ജ്വരം ബാധിച്ച്‌ ഗവ. മെഡിക്കൽ കോളേജിൽ എട്ടുപേർ ചികിത്സയിൽ. വയനാട്‌ സ്വദേശികളായ രണ്ടുപേർക്കാണ്‌ ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്‌. 25 കാരനായ തരുവണ സ്വദേശിയും 48 കാരനായ സുൽത്താൻ ബത്തേരി സ്വദേശിയുമാണ്‌ ചികിത്സയിലുള്ളത്‌.   കോഴിക്കോട്ടുനിന്ന്‌ മൂന്നുപേരും മലപ്പുറത്തുനിന്ന്‌ മൂന്നുപേരും രോഗികളായുണ്ട്‌. ഇതിൽ ഓമശേരിയിൽനിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ്‌ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്‌. മറ്റു ഏഴുപേരുടെ ആരോഗ്യനില തൃപ്‌തികരമാണ്‌. രോഗം ബാധിച്ച്‌ കഴിഞ്ഞയാഴ്‌ച മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗബാധയുണ്ട്‌.

Kozhikode

Aug 24, 2025, 4:45 pm GMT+0000
കെമിക്കൽ എഞ്ചിനീയറിംങ്ങിൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും പിഎച്ച്ഡി നേടി ചേലിയ സ്വദേശിയായ വാണിശ്രീ

കൊയിലാണ്ടി:  ചേലിയ സ്വദേശിയായ വാണിശ്രീ യാണ് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംങ്ങിൽ പിഎച്ച്ഡി നേടിത്. തിരുവനന്തപുരം ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് വാണിശ്രീ. ചേലിയ ആറാഞ്ചേരി ശിവൻ്റേയും ഗീതയുടേയും മകളാണ്.

Kozhikode

Aug 24, 2025, 4:39 pm GMT+0000
പയ്യോളിയിൽ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ ഏകദിന പ്രസംഗ പരിശീലനം

പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സി. നിഷാകുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.മോനിഷ , പി.പി നിഷ , എം.പി അജിത, ഷൈമ കോറോത്ത്, എം.കെ സതി, ബേബി ബാലമ്പ്രത്ത്, സുമതൈക്കണ്ടി, അഡ്വ :നസീമ ഷാനവാസ്, വി.ബിന്ദു ,വനജ രാജേന്ദ്രൻ, ഷീബ […]

Kozhikode

Aug 24, 2025, 4:06 pm GMT+0000
തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം 27 ന്

തിക്കോടി: തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27  ബുധനാഴ്ച  മഹാഗണപതി ഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രി ഇടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക് 60 രൂപ രശീതിയോടെ ഇതിൽ പങ്കാളിത്തം വഹിക്കാവുന്നതാണ്.

Kozhikode

Aug 24, 2025, 3:57 pm GMT+0000
പയ്യോളി സായിവിൻ്റെ കാട്ടിൽ അസ്സയിനാർ അന്തരിച്ചു

പയ്യോളി:ആവിക്കൽ റോഡിലെ സായിവിൻ്റെ കാട്ടിൽ എസ്.കെ.പി അസ്സയിനാർ (88) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: നിസാർ, ആയിഷ, ശരീഫ, അൻവർ, റഹ്മത്ത്, റിയാസ്, പരേതനായ മൊയ്തീൻ. മരുമക്കൾ: ശരീഫ്, റഷീദ്, അൻവർ, ഷാഹിദ, റംല, ഹസീന, ജാസ്മിൻ. സഹോരങ്ങൾ: എസ്.കെ.പി അബ്ദുള്ള, പരേതരായ മൊയ്തു, പാത്തുമ്മ, മമ്മു

Kozhikode

Aug 24, 2025, 3:39 pm GMT+0000
ഒഞ്ചിയം  ഇല്ലത്തറോല്‍ ദേവി നിവാസില്‍ എം.പി.മനീഷ് അന്തരിച്ചു

ഒഞ്ചിയം : ചാനലുകളിലെ പോഗ്രാം കോ-ഓഡിനേറ്ററായിരുന്ന ഒഞ്ചിയം  ഇല്ലത്തറോല്‍ ദേവി നിവാസില്‍ എം.പി.മനീഷ് (44) അന്തരിച്ചു. അച്ഛന്‍: പരേതനായ നാരായണ കുറുപ്പ് (റിട്ട. എസ്‌ഐ തമിഴ്‌നാട്). അമ്മ: മാലതി. സഹോദരി: മായ എം.പി. (അധ്യാപിക ഏറാമല യുപി).

Kozhikode

Aug 24, 2025, 3:33 pm GMT+0000
മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 5 ന്

കോഴിക്കോട്:  റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(തിങ്കള്‍ 25.08.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 5 ന് (വെള്ളി) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

Kozhikode

Aug 24, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM   2.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ (5:00 PM to 6:00 PM)   3. ചർമ്മ രോഗ വിഭാഗം ഡോ: ദേവിപ്രിയ മേനോൻ (11:30 AM to 1:00 PM)   4. സർജറി വിഭാഗം ഡോ : മുഹമ്മദ്‌ […]

Kozhikode

Aug 24, 2025, 12:48 pm GMT+0000