മൂടാടി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നന്തിയിൽ നിർമ്മിച്ച അടിപ്പാതയുടെ പണി പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുക്കും. നന്തി-കിഴൂർ റോഡ് അടച്ചുകൊണ്ടുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ വിജയമായാണ് ഈ അടിപ്പാത അനുവദിക്കപ്പെട്ടത്. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതിയും പഞ്ചായത്തും മാസങ്ങളായി സമരരംഗത്തുണ്ടായിരുന്നു. അടിപ്പാത യാഥാർത്ഥ്യമായതോടെ നന്തി ഭാഗത്തെ ഗതാഗത […]
Kozhikode
