‘യുഎഇയിലടക്കം പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല’: സുരേഷ് ഗോപി

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20% വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി […]

Kozhikode

Mar 14, 2026, 11:02 am GMT+0000
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസ് പ്രതിയുമായ അലുവ അതുലിനെ വെട്ടി കൊന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു നടുറോഡിൽ വെച്ച് ഒരു സംഘം അക്രമിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍വെച്ചാണ് സംഭവം. ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാർ ഇടിച്ചിട്ട ശേഷം നടുറോഡില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്കാണ് അതുലിന്റെ കാര്‍ ഇടിച്ചിട്ടത്. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ […]

Kozhikode

Mar 14, 2026, 10:22 am GMT+0000
ജീവൻരക്ഷാ പാഠങ്ങൾ തുണയായി; കുഴഞ്ഞുവീണ യുവതിക്ക് സി.പി.ആർ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അമൃത

വടകര :  കൃത്യസമയത്ത് നൽകിയ കൃത്രിമശ്വാസം (സി.പി.ആർ) ഒരു ജീവൻ രക്ഷിച്ചു. ലോകനാർകാവ് വടക്കേ പുതിയോട്ടിൽ അമൃതയും സുഹൃത്ത് ഷിംന ശ്രീജേഷുമാണ് വഴിയിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായത്. ജീവൻരക്ഷാ പരിശീലന ക്ലാസുകളിൽ നിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവുമാണ് തുണയായത്. പുതിയാപ്പ് മാക്കൂൽപ്പീടികയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീണത്. ഉടൻ ഓടിയെത്തിയ ഷിംന യുവതിയെ താങ്ങിപ്പിടിച്ചു. ഈ സമയം അമൃത ഒട്ടും വൈകാതെ സി.പി.ആർ നൽകാൻ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ […]

Kozhikode

Mar 14, 2026, 9:59 am GMT+0000
പ്രക്ഷോഭങ്ങൾ ഫലം കണ്ടു; നന്തി അടിപ്പാത ഗതാഗതത്തിനായി തുറക്കുന്നു

മൂടാടി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നന്തിയിൽ നിർമ്മിച്ച അടിപ്പാതയുടെ പണി പൂർത്തിയായി.  തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുക്കും. നന്തി-കിഴൂർ റോഡ് അടച്ചുകൊണ്ടുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ വിജയമായാണ് ഈ അടിപ്പാത അനുവദിക്കപ്പെട്ടത്. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതിയും പഞ്ചായത്തും മാസങ്ങളായി സമരരംഗത്തുണ്ടായിരുന്നു. അടിപ്പാത യാഥാർത്ഥ്യമായതോടെ നന്തി ഭാഗത്തെ ഗതാഗത […]

Kozhikode

Mar 14, 2026, 9:26 am GMT+0000
കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് ഓട്ടിസം സംശയിച്ച്, അസുഖമുണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം

വെഞ്ഞാറമൂട്: ഒരു വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ വാമനപുരം കണിച്ചോട് വാരിയംകോണം ചരുവിള പുത്തൻവീട്ടിൽ അശ്വതിയുടെ (34) അറസ്റ്റ് വെഞ്ഞാറമൂട് പോലീസ് രേഖപ്പെടുത്തി. അശ്വതിയെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിന് ഓട്ടിസമുള്ളതായി സംശയം ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം അശ്വതിയും തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും പിതാവ് എത്തിയാണ് രക്ഷിച്ചതെന്നും പോലീസ് പറയുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞു മരിച്ചതെന്നും തലയ്ക്കുള്ളിൽ പരിക്കുള്ളതായും പോലീസ് പറഞ്ഞു. കുഞ്ഞിന് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വതിയും ഭർത്താവും തമ്മിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും […]

Kozhikode

Mar 14, 2026, 8:40 am GMT+0000
പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. ഇതിനെ മൈക്രോപ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞവർഷം ഇതുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. വാട്‌സാപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞകൊല്ലം ചെയ്തിരുന്നത്. ഇക്കുറി ടെലിഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ […]

Kozhikode

Mar 14, 2026, 7:56 am GMT+0000
കക്കയത്ത് പുഴ കരയെ വിഴുങ്ങുന്നു

കക്കയം : കക്കയം പഞ്ചവടി, മുപ്പതാംമൈൽ മേഖലകളിൽ കുറ്റ്യാടിപ്പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. കഴിഞ്ഞവർഷം പുഴയൊഴുകിയ സ്ഥലത്തുനിന്ന് മീറ്ററുകൾ മാറിയാണ് നിലവിൽ പുഴയൊഴുകുന്നത്. ദിവസംതോറും പുഴയിടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കുറച്ചുവർഷം മുൻപുവരെ പ്രദേശവാസികളെല്ലാവരുംതന്നെ അലക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോൾ മാറിയൊഴുകാൻ തുടങ്ങിയതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്. പുഴയെക്കുറിച്ചറിയാത്ത വിനോദസഞ്ചാരികൾ പുഴയോരത്തുകൂടി നടക്കുന്നതും ഫോട്ടോയെടുക്കാൻ പുഴയോരത്തോടു ചേർന്ന് നിൽക്കുന്നതും പതിവാണ്. കക്കയത്തെ കെ.എസ്.ഇ.ബി. പവർഹൗസുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെ തുടർന്നാണ് […]

Kozhikode

Mar 14, 2026, 7:43 am GMT+0000
നമ്പ്രത്തുകരയിൽ തകർന്ന കനാൽ ഉടൻ പുനർനിർമിക്കണം: കേരള കർഷകസംഘം

കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ നടേരി ഡിസ്ട്രിബ്യൂഷൻ സബ് കനാൽ തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. നമ്പ്രത്തുകര ടൗണിൽ കനാൽ തകർന്നതിനെത്തുടർന്ന് കടകളിലടക്കം വെള്ളം കയറി വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വേനൽ കടുത്തതോടെ കൃഷിക്കും കുടിവെള്ളത്തിനും ജലക്ഷാമം നേരിടുന്ന സമയത്താണ് കനാൽ തകർന്ന് ജലവിതരണം തടസ്സപ്പെട്ടത്. കനാൽ തകർന്ന സ്ഥലം കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. […]

Kozhikode

Mar 14, 2026, 6:48 am GMT+0000
കൊയിലാണ്ടിയിൽ ക്രാഷ് ടെൻഡർ സൗകര്യം വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി ക്രാഷ് ടെൻഡർ സൗകര്യം ലഭ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. നിലവിലുള്ള ഫയർ യൂണിറ്റിന് ആധുനിക സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വ്യാപാരികൾ വിലയിരുത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് പിൻവശത്തുള്ള ഫെമിൻ സിറ്റി വസ്ത്ര വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ അഗ്നിരക്ഷാ ഉപകരണങ്ങൾ ലഭ്യമായാൽ തീ പടരുന്നത് […]

Kozhikode

Mar 14, 2026, 6:07 am GMT+0000
കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി നിര്യാതയായി

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റി 37-ാം ഡിവിഷൻ കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി (70) നിര്യാതയായി. ഇരങ്ങൽ കോട്ടക്കൽ ഗുരുപീഠത്തിന് സമീപം കോയക്കണ്ടയിലായിരുന്നു താമസം. ഭർത്താവ് പുന്നോട്ടിൽ രാജൻ (തയ്യൽ തൊഴിലാളി). മകൾ: നിഷാ ഗിരീഷ് (റിട്ട. സി.ആർ.പി.എഫ്, ഡൽഹി). മരുമകൻ: ഗിരീഷ് കോയക്കണ്ടി (റിട്ട. ബി.എസ്.എഫ്). സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, രാജൻ, ഗണേശൻ, പരേതനായ ബാബു.

Kozhikode

Mar 14, 2026, 5:07 am GMT+0000