ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് വസ്തുവകകളിൽനിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ വയോധികർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയാൻ ഉദ്ദേശിച്ചുള്ള നിയമ നിർമാണമാണിതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് കാണിക്കുന്ന ആദരവിലൂടെയാണെന്നും അവർ വെറും ആശ്രിതരല്ല, മറിച്ച് അനുഭവസമ്പത്താണെന്നും […]
Kozhikode
