‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘സി.എം വിത്ത് മീ’ കോൾ സെന്‍ററിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി സ്വദേശി അർജുൻ ജി. കുമാറിനെയാണ് (34) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് പരാതികൾ ഉന്നയിച്ച് പരിഹാരം കാണാൻ ആരംഭിച്ച പദ്ധതിയാണ് സി.എം വിത്ത് മീ. ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരമായി വിളിച്ച് വനിതാ ജീവനക്കാരോട് പ്രതി അശ്ലീലം പറയുകയായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി. പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാൽ അതിന് […]

Kozhikode

Dec 5, 2025, 4:06 pm GMT+0000
വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി റെയിൽവേ

ന്യൂഡൽഹി: വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന നൽകാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ കോച്ചിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി […]

Kozhikode

Dec 5, 2025, 3:22 pm GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് 17.06 കോടി രൂപ

വടകര: വടകര– മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ 17.06 കോടി രൂപയ്ക്ക് പാലത്തിന്റെ പണി തുടങ്ങി. കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പാലം പുനർനിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ പണിയുന്ന പാലത്തിനു ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ ബോട്ടുകൾക്കു സ‍ഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിയാണു പാലം നിർമിക്കുന്നത്.

Kozhikode

Dec 5, 2025, 3:11 pm GMT+0000
പയ്യോളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നാളെ

പയ്യോളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ തെരഞ്ഞെടുപ്പ് റാലിയും കുടും ബ സംഗമവും നാളെ (ശനി) പയ്യോളി പേരാമ്പ്രറോഡിലെ നെല്ല്യേരിമാണിക്കോത്ത് നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആർജെഡി ജില്ലാ പ്രസിഡൻറ് എം കെ ഭാസ്കരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു, ആർ സത്യൻ, ടി ചന്തു തുടങ്ങിയ നേതാക്കൾ സംസാരിക്കും. വൈകീട്ട് 4.30 ന് പയ്യോളി […]

Kozhikode

Dec 5, 2025, 2:54 pm GMT+0000
കീഴൂര്‍ ശിവക്ഷേത്ര ആറാട്ടുത്സവത്തിന് 10 ന് കൊടിയേറും

  പയ്യോളി:കീഴൂര്‍ ശിവക്ഷേത്ര ആറാട്ടുത്സവം ഡിസംബർ 10 മുതല്‍ 15വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകീട്ട് 7 ന് തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും. തുടര്‍ന്ന് കലാസന്ധ്യയുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി നിര്‍വ്വഹിക്കും. രാത്രി 8ന് മെഗാതിരുവാതിര, കൈകൊട്ടിക്കളി, ഭജന്‍സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. 11ന് രാവിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കാളയെ ചന്തയില്‍ കടത്തിക്കെട്ടല്‍ ചടങ്ങിന് ശേഷം കന്നുകാലി ചന്തയും അനുബന്ധ ചന്തകളും ആരംഭിക്കും. 10.30ന് ചാക്യാര്‍കൂത്ത്. ഉച്ചയ്ക്ക് 12 മണി മുതല്‍ […]

Kozhikode

Dec 5, 2025, 2:21 pm GMT+0000
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് […]

Kozhikode

Dec 5, 2025, 2:03 pm GMT+0000
എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി നേരിടുന്നത്. ദുബൈയിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് ഇത്തവണ ഭീഷണി ഉണ്ടായത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു. ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന്, വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ ടെർമിനലിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റിയിട്ടു. പിന്നീട്, യാത്രക്കാരെ പുറത്തിറക്കി […]

Kozhikode

Dec 5, 2025, 1:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm 2.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി 3.30 PM to 4.30 PM 3. ഡെന്റൽ ക്ലിനിക് ഡോ : അതുല്യ. 9.00 am to 6.00 pm ഡോ:ശ്രീലക്ഷ്മി 11.00 am to 7.30 pm 4. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌ 8:00 Am to […]

Kozhikode

Dec 5, 2025, 1:35 pm GMT+0000
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു – വീഡിയോ

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. എന്താണ് സംഭവിച്ചത് എന്ന് […]

Kozhikode

Dec 5, 2025, 11:35 am GMT+0000
ചെങ്ങോട്ടു കാവിൽ ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം

ചെങ്ങോട്ടുക്കാവ്: ചെങ്ങോട്ടു കാവ് ടൗണിനു സമീപം ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ കാറുകളുടെ മുന്നിലും പിറകിലും കേടുപാടുകൾ സംഭവിച്ചു. എറ്റവും മുന്നിലെ കാർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം നിയന്ത്രണവിധേയമാക്കി.

Kozhikode

Dec 5, 2025, 11:08 am GMT+0000