മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജി.പി.എസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇത് ചാരവൃത്തിക്കോ ശാസ്ത്രീയ ഗവേഷണത്തിനോ എന്ന് കണ്ടെത്താനാണ് അന്വേഷണം. തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗുമായി ഒരു കടൽകാക്ക വിശ്രമിക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്ന് കാർവാർ ടൗൺ പൊലീസ് പറഞ്ഞു. പൊലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ വിവരമറിയിച്ചു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം […]
Kozhikode
