ഒറ്റ ദിവസം കൊണ്ട് 10 കോടി ക്ലബിലേറി കെഎസ്ആർടിസി ; പ്രതിദിന ടിക്കറ്റ് വരുമാനത്തിലെ സർവ്വകാല റെക്കോഡ്

പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ടിക്കറ്റ് ചരിത്ര നേട്ടം കുറിച്ച് കെഎസ്ആർടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയും അതിനുപുറമെ ഇതെ ദിവസത്തെ ടിക്കറ്റിതര വരുമാനം 10.77 കോടി രൂപയുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആകെ വരുമാനം 11.53 കോടി രൂപയാണ് കെഎസ്ആർടിസി ഇന്നലെ നേടിയതെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് നിതക്കിൽ വർദ്ധനവില്ലാതെ പ്രവർത്തനം […]

Kozhikode

Dec 16, 2025, 12:35 pm GMT+0000
സർക്കാർ ഉടൻ അപ്പീൽ പോകും’; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതി മാർട്ടിന്‍റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്.  എട്ടാം  പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് […]

Kozhikode

Dec 16, 2025, 12:09 pm GMT+0000
രാത്രി യാത്രകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റ്; കണ്ണൂർ ഉൾപ്പടെ 6 നഗരങ്ങളിൽ സർവ്വേ

സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ സുരക്ഷാ ഓഡിറ്റ് പദ്ധതി നടപ്പാക്കുന്നു. ഇതിൻ്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവേ നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പഠനം നടത്തുക. 6 നഗരങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുക, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുക, വെല്ലുവിളികൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ നിർദേശിക്കുക എന്നിവയാണ് […]

Kozhikode

Dec 16, 2025, 11:32 am GMT+0000
പേരാമ്പ്രയിലെ മുസ്ലിം ലീഗിന്‍റെ ജാതീയ അധിക്ഷേപം: നിയമ നടപടിക്കൊരുങ്ങി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി

 പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനകത്തും പരിസരത്തും ചാണക വെള്ളം തളിച്ച് ജാതീയമായി തന്നെ അധിക്ഷേപിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. മുസ്ലീം ലീഗിന്റെ ഉള്ളിലെ ജാതീയതയാണ് പുറത്തുവന്നത്. ജാതീയമായി അധിക്ഷേപിച്ചത് തനിക്ക് മനോവിഷമം ഉണ്ടാക്കിയതായി ഉണ്ണി വേങ്ങേരി പറഞ്ഞു. സംഭവത്തിൽ മുസ്ലീം ലീഗിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിക്ഷേധം നടന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെയാണ് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ മുസ്ലീം […]

Kozhikode

Dec 16, 2025, 10:59 am GMT+0000
തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മനംനൊന്ത് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനംനൊന്ത് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാരൻ നായർ ആണ് ജീവനൊടുക്കിയത്. ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരൻ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. എന്നാൽ മകൻ ഇത് കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.   തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം. 149 വോട്ട് ആണ് വിജയകുമാരൻ നായർ നേടിയത്. ബന്ധുക്കളുടെ […]

Kozhikode

Dec 16, 2025, 10:57 am GMT+0000
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് (31) മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ളതാണ് ഈ ഷെഡ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തി. ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്നും ഇത് സംശയകരമെന്നും ജലീസയുടെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു. മൃതദേഹം […]

Kozhikode

Dec 16, 2025, 10:48 am GMT+0000
പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Kozhikode

Dec 16, 2025, 10:43 am GMT+0000
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

കോഴിക്കോട്: ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു.കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത […]

Kozhikode

Dec 16, 2025, 10:24 am GMT+0000
പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ […]

Kozhikode

Dec 16, 2025, 10:06 am GMT+0000
പയ്യോളി ഗേറ്റ് ഡിസംബർ 18-ന് അടച്ചിടും

പയ്യോളി  : പയ്യോളി റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 210 A അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 18-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടും. റെയിൽവേ കിലോമീറ്റർ 701/200–300 ഭാഗത്ത് സ്ഥിതിചെയ്യുന്ന  ലെവൽ ക്രോസിംഗിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതേ തുടർന്ന് ഈ സമയം  വാഹനയാത്രക്കാർ അടുത്തുള്ള മറ്റ് ലെവൽ ക്രോസിംഗുകൾ വഴി യാത്ര തിരിക്കേണ്ടതാണ്. ഗേറ്റ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലെവൽ ക്രോസിംഗിൽ പ്രദർശിപ്പിച്ചതായും റെയില്‍വേ അധികൃതർ അറിയിച്ചു.

Kozhikode

Dec 16, 2025, 10:02 am GMT+0000