കോട്ടക്കലിൽ ‘നക്ഷത്ര തിളക്കം 2026’; ഉന്നത വിജയികളെ ആദരിച്ചു; എസ്.വി. അബ്ദുള്ള – സാജിദ് പുത്തലത്ത് അനുസ്മരണവും നടന്നു

പയ്യോളി: കോട്ടക്കലിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ മദ്രസ്സാ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സ്നേഹ വീഥി റിലീഫ് സെൽ സംഘടിപ്പിച്ച ‘നക്ഷത്ര തിളക്കം 2026’ അനുമോദന സദസ്സും ഉപഹാര സമർപ്പണവും നടന്നു. മുൻ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും എസ്.ടി.യു. സംസ്ഥാന ട്രഷററുമായിരുന്ന അന്തരിച്ച എസ്.വി. അബ്ദുള്ള, കഴിഞ്ഞ മാസം അകാലത്തിൽ വിടപറഞ്ഞ മുൻ മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷററുമായിരുന്ന സാജിദ് പുത്തലത്ത് എന്നിവരുടെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ […]

Kozhikode

Jun 22, 2026, 2:53 pm GMT+0000
കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; തുറയൂർ സെക്ടർ ജേതാക്കൾ, പയ്യോളിക്ക് രണ്ടാം സ്ഥാനം

കാപ്പാട്: ‘അതിരെതിരുകളുടെ സർഗ്ഗഭൂപടം’ എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി കാപ്പാട് ഇലാഹിയ ക്യാമ്പസിൽ നടന്ന എസ്.എസ്.എഫ്. കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവിന് സമാപനം. ഡിവിഷനിലെ വിവിധ സെക്ടറുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ച കലാ-സാംസ്കാരിക പോരാട്ടത്തിൽ തുറയൂർ സെക്ടർ ചാമ്പ്യന്മാരായി. പയ്യോളി സെക്ടർ രണ്ടാം സ്ഥാനവും ചേമഞ്ചേരി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം എസ്.വൈ.എസ്. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് മുനീർ സഖാഫി ഓർക്കാട്ടേരി […]

Kozhikode

Jun 22, 2026, 2:46 pm GMT+0000
തിക്കോടി പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അനാസ്ഥയ്ക്കും പരാജയത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വരുത്തിയ ഗുരുതരമായ വീഴ്ച, മാലിന്യനിർമ്മാർജ്ജന രംഗത്തെ ഭരണസമിതിയുടെ തികഞ്ഞ പരാജയം, നെൽവയൽ നികത്തി കെട്ടിടം നിർമ്മിക്കാൻ വഴിയൊരുക്കി മുസ്ലിം ലീഗ് നേതൃത്വത്തിന് അഴിമതി നടത്താൻ സാഹചര്യമൊരുക്കൽ എന്നിവയ്‌ക്കെതിരെയാണ് ജനവികാരമുണർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. “വയൽ നികത്തി പഞ്ചായത്ത് ഓഫീസ് നിർമിക്കാൻ അനുവദിക്കില്ല”, “തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി […]

Kozhikode

Jun 22, 2026, 2:39 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.30 pm 6.00 pm   2.മാനസികാരോഗ്യ വിഭാഗം ഡോ : അമൻ ഡേവിഡ് 4.00 pm to 6.00 pm   3.ശിശു രോഗവിഭാഗം ഡോ :ഗിജേഷ്. ജി കെ 9.30am to 11am& 4.00 pm to 6.00 pm   4.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 pm) ഡോ. ജവഹർ ആദിരാജ (On booking )   […]

Kozhikode

Jun 22, 2026, 1:00 pm GMT+0000
പയ്യോളി മൊണ്ടാഷ് ഫിലിം സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ; എം.കെ. രാജേന്ദ്രൻ പ്രസിഡന്റ്, ഫൈസൽ കെ.കെ. സെക്രട്ടറി

പയ്യോളി: പയ്യോളി മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ ചടങ്ങും കണ്ണംവള്ളി ഹാളിൽ വെച്ച് നടന്നു. സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി എം.കെ. രാജേന്ദ്രൻ (പ്രസിഡന്റ്), സുനിൽ കെ. (വൈസ് പ്രസിഡന്റ്), ഫൈസൽ കെ.കെ. (സെക്രട്ടറി), സിദ്ധിഖ് എസ്.എം. (ജോയിന്റ് സെക്രട്ടറി), സുരേഷ് സി. (ട്രഷറർ) എന്നിവരെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. തുടർന്ന് നടന്ന ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ ചടങ്ങ് പയ്യോളി നഗരസഭ ചെയർപേഴ്‌സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു. […]

Kozhikode

Jun 22, 2026, 10:49 am GMT+0000
പ്രിയദർശിനി പദ്ധതി സർക്കാരിന് തുടരാം; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി പദ്ധതി സർക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന ഹർജി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം […]

Kozhikode

Jun 22, 2026, 10:37 am GMT+0000
തുറയൂരിൽ ‘നക്ഷത്ര സംഗമം’; ഉന്നത വിജയികളെ ആദരിച്ച് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്

തുറയൂർ: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തുറയൂർ പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ‘നക്ഷത്ര സംഗമം’ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുറയൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്. കെ.എം. അഭിജിത്ത് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി തുറയൂരിലെ വിവിധ ഭാഗങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ, കായിക […]

Kozhikode

Jun 22, 2026, 10:33 am GMT+0000
വിദ്യാർത്ഥികൾക്ക് അനുമോദനവും അഗ്നിവീർ താരം വിനായകന് ആദരവും നൽകി ഉദയ കലാ സാംസ്‌കാരിക വേദി

കിഴൂർ: കിഴൂർ ഉദയ കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ പ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അഗ്നിവീർ സേനയിൽ യോഗ്യത നേടിയ വിനായകനുള്ള ആദരവും ഉപഹാര സമർപ്പണവുമാണ് ചടങ്ങിൽ വെച്ച് നിർവഹിച്ചത്. പയ്യോളി നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുന്നുമ്മൽ ബാബു അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഗീത ടീച്ചർ തൈക്കണ്ടി, രമേശൻ കുനിയിൽ, ജിതേഷ് പുനത്തിൽ, […]

Kozhikode

Jun 22, 2026, 10:18 am GMT+0000
പള്ളിക്കര പാഞ്ഞാട്ട് കുഞ്ഞബ്‌ദുള്ള നിര്യാതനായി

പള്ളിക്കര: പാഞ്ഞാട്ട് കുഞ്ഞബ്‌ദുള്ള (68) നിര്യാതനായി .ഭാര്യ: സെബിയ (കോവുപ്പുറം ).മക്കൾ: ഷഫീഖ് (ലുലുമാൾ, സൗദി), ഷർബിന. മരുമകൻ: ഷാനവാസ് എളമ്പിലാട് (ഖത്തർ), സഹോരങ്ങൾ: മമ്മദ് പാഞ്ഞാട്ട് , പരേതരായ മറിയോമ്മ,  ആയിശ, പാത്തുമ്മ (തച്ചൻകുന്ന്), കദിശ (പുറക്കാട്).

Kozhikode

Jun 22, 2026, 8:03 am GMT+0000
കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി.എം. ജോൺ പറഞ്ഞു. […]

Kozhikode

Jun 22, 2026, 7:12 am GMT+0000