കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നല്‍കിയത്. ഇ-മെയില്‍ വഴി ഇന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പരാതിയില്‍ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ […]
Kozhikode
