ചെങ്കോട്ട ഇടിച്ചു, തലസ്ഥാനത്ത് താമര തരംഗം; നൂറില്‍ 50 സീറ്റുമായി എന്‍ഡിഎയ്ക്ക് ആധികാരിക വിജയം, ആരാവും തിരുവനന്തപുരം മേയര്‍?

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി. ചുവപ്പിന്‍റെ തലസ്ഥാനം കാവിയണിഞ്ഞു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം പോന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു […]

Kozhikode

Dec 13, 2025, 11:57 am GMT+0000
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും

മേപ്പാടി:  ഉരുൾദുരന്തം വിഴുങ്ങിയ മേപ്പാടി പഞ്ചായത്തിൽ ഭരണം നിലനിർത്തി യുഡിഎഫ്. ആകെയുള്ള 23 വാർഡിൽ 13 വാർഡുകളിൽ ജയിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. 9 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് എൽഡിഎഫ് സ്വതന്ത്രനും ലഭിച്ചു. 22 വാർഡായിരുന്നു 2020ലുണ്ടായിരുന്നത്. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പതിനൊന്നാം വാർഡായ മുണ്ടക്കൈ പൂർണമായി ഒലിച്ചുപോയി. ഇത്തവണത്തെ വാർഡ് വിഭജനത്തെത്തുടർന്ന് രണ്ട് വാർഡുകൾ കൂടിയെങ്കിലും മുണ്ടക്കൈ വാർഡ് ഒഴിവാക്കിയതോടെ ഫലത്തിൽ 23 വാർഡുകളാണുണ്ടായത്. 11ാം വാർഡായ മുണ്ടക്കൈ ഒഴിവാക്കുകയും പകരം ചൂരൽമല പതിനൊന്നാം […]

Kozhikode

Dec 13, 2025, 11:21 am GMT+0000
‘നന്ദി തിരുവനന്തപുരം’, കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി, ‘കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു’

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും മോദി […]

Kozhikode

Dec 13, 2025, 10:53 am GMT+0000
അയനിക്കാട് സേവനനഗർ പുഷ്പ അന്തരിച്ചു

പയ്യോളി : പയ്യോളി അയനിക്കാട് സേവനനഗർ പുഷ്പ (58) അന്തരിച്ചു. മക്കൾ : ഷർബിൻ രാജ്, വിപിൻ രാജ്, നിധിൻ രാജ് സഹോദരങ്ങൾ : ലീല, ചന്ദ്രൻ, രാഘവൻ, കാർത്യായനി, പരേതനായ രാജൻ, പരേതനായ ബാലകൃഷ്ണൻ

Kozhikode

Dec 13, 2025, 10:27 am GMT+0000
ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം

പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് അപ്രതീക്ഷിത വിജയം നേടിയത്. ഇവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ്  വിജയിയെ തെരഞ്ഞെടുത്തത്. ടോസിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ് ഉത്തമനു കോണ്‍ഗ്രസിന്‍റെ അമ്പിളി സുജസിനും 268 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫിന്‍റെ വിജയം. സിറ്റിങ് വാര്‍ഡായ ശബരിമലയിൽ ബിജെപി […]

Kozhikode

Dec 13, 2025, 9:30 am GMT+0000
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച്എൽഡിഎഫ് പ്രവർത്തകൻ

പത്തനംതിട്ട: പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പന്തയ വെച്ച പ്രകാരം മീശവടിച്ച് എൽഡിഎഫ് പ്രവർത്തകൻ. എൽഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ് പന്തയം വെച്ച ബാബു വർ​ഗീസ് വാക്കുപാലിച്ചു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം. യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ലെന്നും എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നുവെന്നും ബാബു പറഞ്ഞു.

Kozhikode

Dec 13, 2025, 9:13 am GMT+0000
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും’, പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുൽ പ്രതികരണം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർമേട് വാർഡിലും കോൺ​ഗ്രസ് ആണ് വിജയിച്ചത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം വോട്ട് ചെയ്യാനാണ് രാഹുൽ പൊതുമധ്യത്തിലേക്കെത്തിയത്. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് […]

Kozhikode

Dec 13, 2025, 9:09 am GMT+0000
‘ജനങ്ങളെ പറ്റിക്കാൻ പിണറായി ശ്രമിച്ചു, ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു’ – കെ. മുരളീധരൻ

തിരുവനന്തപുരം: ഇത് പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി.തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയം താൽക്കാലികമാണ്. കോർപറേഷനിൽ എൽ.ഡി.എഫിന് ചെറിയ ലീഡ് കോഴിക്കോട് മാത്രമാണ്. അതും ഏതു നിമിഷവും മാറിമറിയാമെന്നും മുരളീധരന്‍ പറഞ്ഞു. ‘സര്‍ക്കാര്‍ പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് […]

Kozhikode

Dec 13, 2025, 8:47 am GMT+0000
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത്തവിളിച്ച് എം.എം. മണി

തൊടുപുഴ: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തോൽവിക്ക് വോട്ടർമാ​രെ അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചതായി മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു […]

Kozhikode

Dec 13, 2025, 8:03 am GMT+0000