ദുബായ്: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഫി ഷോപ്പ് ജീവനക്കാരനായ നിഷാദ് ആണ് മരിച്ചത്. താമരശ്ശേരി സ്വദേശിയാണ് നിഷാദ്. ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിഷാദ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായിരുന്ന ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയാണ് ഷമീർ. ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. സുഹൃത്തുക്കളായ ഇവർ ഏറെ നാളായി ഷാർജയിലെ കോഫി ഷോപ്പിൽ ജോലി ചെയ്ത് വരുകയായിരുന്നു. പെട്ടെന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
Kozhikode
