വാക്കുതർക്കം; ഷാർജയിൽ സഹപ്രവർത്തകന്‍റെ കുത്തേറ്റ് താമരശ്ശേരി സ്വദേശി മരിച്ചു

ദുബായ്: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഫി ഷോപ്പ് ജീവനക്കാരനായ നിഷാദ് ആണ് മരിച്ചത്. താമരശ്ശേരി സ്വദേശിയാണ് നിഷാദ്. ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിഷാദ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായിരുന്ന ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയാണ് ഷമീർ. ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. സുഹൃത്തുക്കളായ ഇവർ ഏറെ നാളായി ഷാർജയിലെ കോഫി ഷോപ്പിൽ ജോലി ചെയ്ത് വരുകയായിരുന്നു. പെട്ടെന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.

Kozhikode

Mar 27, 2026, 9:17 am GMT+0000
ഓലപ്പടക്കം പൊട്ടി വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്. 17 വയസുള്ള വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വീട്ടിലെ ടറസിന് മുകളില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.

Kozhikode

Mar 27, 2026, 9:02 am GMT+0000
വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്. പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kozhikode

Mar 27, 2026, 7:57 am GMT+0000
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പിൽ മാറ്റില്ല: കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും […]

Kozhikode

Mar 27, 2026, 7:53 am GMT+0000
പയ്യോളി ടൗണിന് സമീപം നിരവധി പേർക്ക് നായയുടെ കടിയേറ്റു

പയ്യോളി : വഴിയാത്രക്കാർ ഉൾപ്പെടെ നാലോളം പേരെ നായ കടിച്ചു ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും ആയാണ് പയ്യോളി ടൗണിന് സമീപം ഐപിസി റോഡിൽ നാലോളം പേർക്ക് നായയുടെ കടിയേറ്റത്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ. എസ്. ഐ റിയാസ് കുറ്റിയിലിന് ഇന്ന് രാവിലെ ആറുമണിയോടെയാണ് ഐപിസി റോഡിൽ നിന്നും നായയുടെ കടിയേറ്റത്. പുറകിലൂടെ എത്തിയ നായ പോലീസ് ഉദ്യോഗസ്ഥന്റെ കാലിനാണ് കടിച്ചത്. തുടർന്ന് ഇദ്ദേഹം വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവം മുനിസിപ്പൽ […]

Kozhikode

Mar 27, 2026, 7:44 am GMT+0000
ചെറ്റത്തരം പ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി; ‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങൾക്കില്ല’

വിവാദങ്ങൾക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് വി ഡി സതീശൻ. ആർഎസ്എസിന് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ബി […]

Kozhikode

Mar 27, 2026, 7:12 am GMT+0000
എസ് എൻ ബി എം ഗവ.യു.പി.സ്കൂളിൽ നടത്തിയ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി

പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ ഗ്രന്ഥാലയവുമായി സഹകരിച്ചു രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി.പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ വിവേക് പയ്യോളിയായിരുന്നു ക്വിസ് മാസ്റ്റർ. പ്രധാനാധ്യാപകൻ എം സി പ്രമോദിൻ്റെ അദ്ധ്യക്ഷതയിൽ പി എം ഹരിദാസൻ ഹരി നിവാസ് , പരിപാടി ഉദ്ഘാടനം ചെയ്തു.കെ സറീന, പി എം സുനിൽ കുമാർ, എം ശ്രീരമ്യ, പി.എം ഫസലിയ,സുധീഷ് […]

Kozhikode

Mar 27, 2026, 6:25 am GMT+0000
പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത അന്തരിച്ചു

പയ്യോളി: കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത (67) അന്തരിച്ചു. പരേതനായ രാജനാണ് ഭർത്താവ്. മക്കൾ: പ്രിയ, അമ്പിളി, ദീപ, ദിലീഷ്. മരുമക്കൾ: പ്രകാശൻ (കോഴിക്കോട്), ദിവാകരൻ (അരയൻകാവ്), ബാബു (മാഹി), പ്രശാന്തി (കാസർഗോഡ്). സഹോദരങ്ങൾ: രതീശൻ, ശിവരാമൻ, ശിവാനന്ദൻ, പ്രമോദ്, പ്രീത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.  

Kozhikode

Mar 27, 2026, 6:12 am GMT+0000
വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

വയനാട്: പൊൻകുഴിയിൽ വൻ രാസലഹരി വേട്ട. സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. താമരശ്ശേരി തച്ചംമ്പൊയിൽ സ്വദേശി മുഹമ്മദ് ജുസൈമിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

Kozhikode

Mar 27, 2026, 6:03 am GMT+0000
വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

നന്തി ബസാർ : വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി.

Kozhikode

Mar 27, 2026, 5:04 am GMT+0000