എസ് എൻ ബി എം ഗവ.യു.പി.സ്കൂളിൽ നടത്തിയ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി

പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ ഗ്രന്ഥാലയവുമായി സഹകരിച്ചു രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി.പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ വിവേക് പയ്യോളിയായിരുന്നു ക്വിസ് മാസ്റ്റർ. പ്രധാനാധ്യാപകൻ എം സി പ്രമോദിൻ്റെ അദ്ധ്യക്ഷതയിൽ പി എം ഹരിദാസൻ ഹരി നിവാസ് , പരിപാടി ഉദ്ഘാടനം ചെയ്തു.കെ സറീന, പി എം സുനിൽ കുമാർ, എം ശ്രീരമ്യ, പി.എം ഫസലിയ,സുധീഷ് […]

Kozhikode

Mar 27, 2026, 6:25 am GMT+0000
പയ്യോളി കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത അന്തരിച്ചു

പയ്യോളി: കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത (67) അന്തരിച്ചു. പരേതനായ രാജനാണ് ഭർത്താവ്. മക്കൾ: പ്രിയ, അമ്പിളി, ദീപ, ദിലീഷ്. മരുമക്കൾ: പ്രകാശൻ (കോഴിക്കോട്), ദിവാകരൻ (അരയൻകാവ്), ബാബു (മാഹി), പ്രശാന്തി (കാസർഗോഡ്). സഹോദരങ്ങൾ: രതീശൻ, ശിവരാമൻ, ശിവാനന്ദൻ, പ്രമോദ്, പ്രീത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.  

Kozhikode

Mar 27, 2026, 6:12 am GMT+0000
വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

വയനാട്: പൊൻകുഴിയിൽ വൻ രാസലഹരി വേട്ട. സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. താമരശ്ശേരി തച്ചംമ്പൊയിൽ സ്വദേശി മുഹമ്മദ് ജുസൈമിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

Kozhikode

Mar 27, 2026, 6:03 am GMT+0000
വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

നന്തി ബസാർ : വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി.

Kozhikode

Mar 27, 2026, 5:04 am GMT+0000
കോഴിക്കോടിന്റെ ആകാശം കണ്ട് കറങ്ങാം; ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഇന്ന് മുതൽ നിരത്തിലിറങ്ങും

കോഴിക്കോട്: മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് വെള്ളിയാഴ്ച വൈകീട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ഇരട്ടപ്പൊക്കത്തോടെ യാത്രയ്‌ക്കൊരുങ്ങുന്ന ഈ ബസിന് തക്കതായി റോഡിൽ ഉയരത്തിലുള്ള കേബിളുകൾ മാറ്റാതിരുന്നതാണ് പൊതുസർവീസ് വൈകുന്നതിനിടവെച്ചത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് ബസിൽ മുകളിൽ 36 പേർക്കും താഴെ 28 പേർക്കും സഞ്ചരിക്കാം. മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമാണ് യാത്രസാധ്യമാകുക. തുറന്ന അപ്പർഡക്ക് യാത്രയ്ക്ക് 200 രൂപയും താഴത്തെ […]

Kozhikode

Mar 27, 2026, 4:55 am GMT+0000
സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരി ഉപയോഗവും റീൽസ് ചിത്രീകരണവും; നാല് യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും വിവാദമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സെമിത്തേരിയുടെ മതിൽ ചാടിക്കടന്നാണ് യുവാക്കൾ അകത്തെത്തിയത്. കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം, കുരിശ് തലകീഴായി പിടിച്ചും കറുത്ത വസ്ത്രങ്ങൾ ധരിച്ചുമാണ് ഇവർ റീൽസ് ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ യുവാക്കൾ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. […]

Kozhikode

Mar 27, 2026, 3:27 am GMT+0000
സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ […]

Kozhikode

Mar 27, 2026, 3:20 am GMT+0000
വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ക്രമീകരണങ്ങളിൽ […]

Kozhikode

Mar 26, 2026, 3:09 pm GMT+0000
അയോഗ്യരാക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി, നടപടിക്രമങ്ങൾ കർശനമായി പാലിക്കാനും നിർദേശം

കൊച്ചി: തെരഞ്ഞെടുപ്പ് ചെലവിൻറെ കണക്ക് സമർപ്പിക്കാത്തതിൻറെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു. സ്ഥാനാർത്ഥിക്ക് വ്യക്തമായി നോട്ടീസ് നൽകുന്നത് […]

Kozhikode

Mar 26, 2026, 3:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ :ജവഹർ ആദി രാജ വൈകുന്നേരം 6.45 2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 3.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 am to12.30 pm 4.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 am to 2.30 pm ഡോ:സെയ്‌ദ് 2.30 pm to 6.00pm ഡോ:മുഹമ്മദ്‌ ആഷിക് 6.00 pm to 8.30 am […]

Kozhikode

Mar 26, 2026, 2:17 pm GMT+0000