ടെക്സ്റ്റൈൽ-സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ആശ്വാസം; പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ടെക്സ്റ്റൈൽ, സ്പിന്നിം​ഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം. പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും. മറ്റുളളവർക്ക് കരാർ കാലാവധി തീരുന്ന മുറയ്ക്കും തുക അനുവദിക്കും.

Kozhikode

Aug 23, 2026, 10:25 am GMT+0000
കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കും

ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്. 1984ന് ശേഷം കേരളം വീണ്ടും വളരുമോ.. ഭരണ സൗകര്യത്തിനായി മൂന്ന് പുതിയ ജില്ലകളെന്നതാണ് കാലങ്ങളായുള്ള ആവശ്യം. തിരുവനന്തപുരം, […]

Kozhikode

Aug 23, 2026, 9:45 am GMT+0000
ആഭിചാരക്രിയകൾക്കുള്ള കുറുക്കന്റെ രോമവും മാൻകൊമ്പും ഇരുതലമൂരിയും പിടിച്ചെടുത്തു; വനംവകുപ്പ് റെയ്ഡിൽ 9 പേർ അറസ്റ്റിൽ

കാട്ടാക്കട: മാൻകൊമ്പ്, ഇരുതലമൂരി, കുറുക്കന്റെ രോമം എന്നിവയുമായി ഒൻപത് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വന്യജീവി അവശിഷ്ടങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കേസുകളിലായാണ് സംഘം വനംവകുപ്പ് ഇന്റലിജൻസിന്റെയും ക്രൈം കൺട്രോൾ ബ്യൂറോയുടെയും വലയിലായത്. നെയ്യാറ്റിൻകര അറക്കുന്നിലെ ജ്യൂസ് കടയിൽ വെച്ച് മാൻകൊമ്പും ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്ന കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിക്കവേയാണ് ആദ്യ സംഘം പിടിയിലാകുന്നത്. അരുവിപ്പുറം സ്വദേശി ജിംഷിൻ (32), എറണാകുളം സ്വദേശികളായ ജയൻ (57), മനോജ് (50), കോട്ടയം സ്വദേശി പി.ബി. ചെറിയാൻ […]

Kozhikode

Aug 23, 2026, 9:42 am GMT+0000
ജയിൽ ഉദ്യോഗസ്ഥരുടെ ഓണാഘോഷം: ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടെ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് സംഭവം. അടിയേറ്റ് ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നിരവധി ജീവനക്കാരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഡി.ജെ പാർട്ടി പുരോഗമിക്കവേ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാട്ടുപാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. […]

Kozhikode

Aug 23, 2026, 9:40 am GMT+0000
പ്രവാസികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഓണസമ്മാനം: പ്രവാസി പെൻഷനായി 32 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നൽകിവരുന്ന പ്രവാസി പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി അർഹരായ മുഴുവൻ പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നേരിട്ടെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പെൻഷൻ ഫണ്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിതരണം തടസ്സപ്പെട്ടിരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. പ്രവാസികളോടുള്ള പ്രതിബദ്ധത മുൻനിർത്തിയാണ് ഘട്ടംഘട്ടമായി തുക അനുവദിക്കാൻ തീരുമാനിച്ചത്. നിലവിലുള്ള കുടിശ്ശിക മുഴുവൻ എത്രയും വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ […]

Kozhikode

Aug 23, 2026, 9:34 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂജയ്‌ക്കെത്തിയ പൂജാരി പതിനൊന്നു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

പയ്യോളി : പ്രായപൂർത്തിയാകാത്ത പതിനൊന്നുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മന്തരത്തൂർ സ്വദേശി രാമദാസനെ (51) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ പൂജ ചെയ്യാനെത്തിയ പ്രതി, ചടങ്ങുകൾ പൂർത്തിയാക്കാനെന്ന വ്യാജേന കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് നടന്ന കൗൺസിലിംഗിനിടെയാണ് […]

Kozhikode

Aug 23, 2026, 7:49 am GMT+0000
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഉത്രാടദിനം വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, ജില്ലകൾക്ക് കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്, ജില്ലകളിൽ നേരത്തെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഉത്രാട ദിനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, […]

Kozhikode

Aug 23, 2026, 7:17 am GMT+0000
പോലീസ് സ്റ്റേഷന് മുന്നിലെ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം: മ്യൂസിയം പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌. പൊലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പ്രതികൾക്ക് പൊലീസ് വസ്‌ത്രം വാങ്ങിനൽകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും. പാളയത്തെ കല്യാൺ […]

Kozhikode

Aug 23, 2026, 7:01 am GMT+0000
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 21 യാത്രക്കാരെയും ഉടനടി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

Kozhikode

Aug 23, 2026, 7:00 am GMT+0000
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേരളത്തിന് കനത്ത തിരിച്ചടി, കർണാടകത്തിന് വരുമാന നേട്ടം, തിരുവോണ ദിവസം സത്യഗ്രഹ സമരവുമായി യു.ഡി.എഫ് എം പിമാർ

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ ഡിവിഷന്റെ […]

Kozhikode

Aug 23, 2026, 6:08 am GMT+0000