സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഉത്രാടദിനം വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, ജില്ലകൾക്ക് കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്, ജില്ലകളിൽ നേരത്തെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഉത്രാട ദിനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, […]

Kozhikode

Aug 23, 2026, 7:17 am GMT+0000
പോലീസ് സ്റ്റേഷന് മുന്നിലെ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം: മ്യൂസിയം പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌. പൊലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പ്രതികൾക്ക് പൊലീസ് വസ്‌ത്രം വാങ്ങിനൽകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും. പാളയത്തെ കല്യാൺ […]

Kozhikode

Aug 23, 2026, 7:01 am GMT+0000
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 21 യാത്രക്കാരെയും ഉടനടി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

Kozhikode

Aug 23, 2026, 7:00 am GMT+0000
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേരളത്തിന് കനത്ത തിരിച്ചടി, കർണാടകത്തിന് വരുമാന നേട്ടം, തിരുവോണ ദിവസം സത്യഗ്രഹ സമരവുമായി യു.ഡി.എഫ് എം പിമാർ

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ ഡിവിഷന്റെ […]

Kozhikode

Aug 23, 2026, 6:08 am GMT+0000
അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; പത്തനംതിട്ടയിൽ ഹോട്ടലിന് വൻ തുക പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ് റീന തോമസാണ് പരാതിക്കാരി. ആശുപത്രി ചെലവ് ഉൾപ്പെടെയാണ് നഷ്ടപരിഹാരം വിധിച്ചത്. 2025 ഒക്ടോബർ 21 നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചി വ്യത്യാസം തോന്നി പരാതിപ്പെടുകയും ചെയ്തത്. എന്നാൽ, ഇത് […]

Kozhikode

Aug 23, 2026, 6:07 am GMT+0000
ലൈസൻസില്ലാതെ അമിതവേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥികൾ; കാർ ഉടമയ്ക്ക് രൂപ പിഴ ചുമത്തി പോലീസ്

കോഴിക്കോട് :ലൈസൻസ് ഇല്ലാതെ അമിതവേഗത്തിൽ നഗരത്തിലേക്ക് കാർ ഓടിച്ചുകയറ്റി വിദ്യാർഥികൾ. വയനാട് റോ‍ിലൂടെ വന്ന കാർ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ തട്ടി. അതുവഴി എത്തിയ റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലെ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർക്ക് ഉൾപ്പെടെ രണ്ടു പേർക്കും ലൈസൻസ് ഇല്ലെന്ന് മനസ്സിലായത്. വിദ്യാർഥികൾ അപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് അവരുടെ ലൈസൻസുള്ള ബന്ധുവിനെ വിളിച്ചു വരുത്തി കാർ ഉടമയ്ക്കെതിരെ പിഴ നൽകി വിട്ടയച്ചു. ഇന്നലെ വൈകിട്ട് ഇംഗ്ലിഷ് പള്ളി ജംക്‌ഷനു സമീപത്താണ് സംഭവം. […]

Kozhikode

Aug 23, 2026, 5:20 am GMT+0000
വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമം; തലശ്ശേരിയിൽ യുവാവ് പിടിയിൽ

തലശ്ശേരി: കൈയിൽ ധരിച്ച വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ വിഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് തലശ്ശേരി പോലീസിന്റെ പിടിയിലായി. തലശ്ശേരി പൂവളപ്പ്‌തെരു സ്വദേശി എസ്. സജീർ (32) ആണ് അറസ്റ്റിലായത്. മഞ്ഞോടിയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. പോലീസ് വാഹനം കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. കൈകൾ പുറകിൽ കെട്ടി വാച്ച് മറയ്ക്കാൻ ശ്രമിച്ച ഇയാളോട് വാച്ച് അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സംശയം തോന്നി പോലീസ് ശക്തമായി ആവശ്യപ്പെട്ടതോടെയാണ് വാച്ച് […]

Kozhikode

Aug 23, 2026, 5:15 am GMT+0000
മേലടി ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസും ഓർഗാനിക് ധാന്യ വിതരണവും ഉദ്ഘാടനം ചെയ്തു

തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പുതുതായി ആരംഭിച്ച മേലടി ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെയും, ഓർഗാനിക് നാടൻ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ ഡി ഓൾഗ നിർവഹിച്ചു. ഓർഗാനിക് ഭക്ഷ്യധാന്യ കിറ്റ് കെ.കെ. ബാലകൃഷ്ണന് നൽകിയാണ് ആദ്യ വിൽപ്പന നടത്തിയത്. സൊസൈറ്റി പരിസരത്ത് ആരംഭിച്ച ഓണപ്പൂക്കളുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പി. ജനാർദ്ദനൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് […]

Kozhikode

Aug 23, 2026, 4:53 am GMT+0000
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ്; ട്രീസ–ഗായത്രി സഖ്യത്തിന് വെങ്കലം

ന്യൂഡൽഹി: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് സഖ്യത്തോട് പൊരുതി തോറ്റാണ് ഇന്ത്യൻ ജോഡി മെഡൽ ഉറപ്പിച്ചത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ പരാജയം. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് മത്സരം അവസാനിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും ട്രീസ ജോളി സ്വന്തമാക്കി. ​നിലവിലെ ചാമ്പ്യന്മാരായ ലിയു ഷെങ് ഷു […]

Kozhikode

Aug 23, 2026, 3:28 am GMT+0000
1000 രൂപ ഓണം അലവന്‍സ്; കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ബസ് വാഷിങ് ജീവനക്കാർക്ക് വീണ്ടും ഉത്സവബത്ത നൽകുന്നത്. ഇവർക്ക് 1,000 രൂപ ഓണം അലവൻസ് നൽകാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.   ​സ്ഥിരം, താത്കാലിക ജീവനക്കാർക്ക് പുറമേ ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാൻ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനിലെ അടിസ്ഥാന വിഭാഗമായ വാഷിങ് ജീവനക്കാരെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 2019-ന് ശേഷമാണ് […]

Kozhikode

Aug 23, 2026, 3:26 am GMT+0000