കോഴിക്കോട് :ലൈസൻസ് ഇല്ലാതെ അമിതവേഗത്തിൽ നഗരത്തിലേക്ക് കാർ ഓടിച്ചുകയറ്റി വിദ്യാർഥികൾ. വയനാട് റോിലൂടെ വന്ന കാർ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ തട്ടി. അതുവഴി എത്തിയ റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലെ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർക്ക് ഉൾപ്പെടെ രണ്ടു പേർക്കും ലൈസൻസ് ഇല്ലെന്ന് മനസ്സിലായത്. വിദ്യാർഥികൾ അപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് അവരുടെ ലൈസൻസുള്ള ബന്ധുവിനെ വിളിച്ചു വരുത്തി കാർ ഉടമയ്ക്കെതിരെ പിഴ നൽകി വിട്ടയച്ചു. ഇന്നലെ വൈകിട്ട് ഇംഗ്ലിഷ് പള്ളി ജംക്‌ഷനു സമീപത്താണ് സംഭവം. […]
Kozhikode
