ന്യൂഡൽഹി: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് സഖ്യത്തോട് പൊരുതി തോറ്റാണ് ഇന്ത്യൻ ജോഡി മെഡൽ ഉറപ്പിച്ചത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ പരാജയം. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് മത്സരം അവസാനിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും ട്രീസ ജോളി സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ ലിയു ഷെങ് ഷു […]
Kozhikode
