കക്കയം : കക്കയം പഞ്ചവടി, മുപ്പതാംമൈൽ മേഖലകളിൽ കുറ്റ്യാടിപ്പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. കഴിഞ്ഞവർഷം പുഴയൊഴുകിയ സ്ഥലത്തുനിന്ന് മീറ്ററുകൾ മാറിയാണ് നിലവിൽ പുഴയൊഴുകുന്നത്. ദിവസംതോറും പുഴയിടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കുറച്ചുവർഷം മുൻപുവരെ പ്രദേശവാസികളെല്ലാവരുംതന്നെ അലക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോൾ മാറിയൊഴുകാൻ തുടങ്ങിയതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്. പുഴയെക്കുറിച്ചറിയാത്ത വിനോദസഞ്ചാരികൾ പുഴയോരത്തുകൂടി നടക്കുന്നതും ഫോട്ടോയെടുക്കാൻ പുഴയോരത്തോടു ചേർന്ന് നിൽക്കുന്നതും പതിവാണ്. കക്കയത്തെ കെ.എസ്.ഇ.ബി. പവർഹൗസുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെ തുടർന്നാണ് […]
Kozhikode
