വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ക്രമീകരണങ്ങളിൽ […]

Kozhikode

Mar 26, 2026, 3:09 pm GMT+0000
അയോഗ്യരാക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി, നടപടിക്രമങ്ങൾ കർശനമായി പാലിക്കാനും നിർദേശം

കൊച്ചി: തെരഞ്ഞെടുപ്പ് ചെലവിൻറെ കണക്ക് സമർപ്പിക്കാത്തതിൻറെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു. സ്ഥാനാർത്ഥിക്ക് വ്യക്തമായി നോട്ടീസ് നൽകുന്നത് […]

Kozhikode

Mar 26, 2026, 3:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ :ജവഹർ ആദി രാജ വൈകുന്നേരം 6.45 2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 3.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 am to12.30 pm 4.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 am to 2.30 pm ഡോ:സെയ്‌ദ് 2.30 pm to 6.00pm ഡോ:മുഹമ്മദ്‌ ആഷിക് 6.00 pm to 8.30 am […]

Kozhikode

Mar 26, 2026, 2:17 pm GMT+0000
ഇരിങ്ങൽ റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ കീളന്നൂർ വേലായുധൻ അന്തരിച്ചു.

ഇരിങ്ങൽ: റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ കീളന്നൂർ വേലായുധൻ (82) അന്തരിച്ചു. ഇരിങ്ങൽ  സ്വദേശിയായ അദ്ദേഹം ദീർഘകാലം സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം നാളെ അഴീക്കൽ കടവിനു സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. ആവിക്കൽ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപിക ശ്യാമളയാണ് ഭാര്യ. മക്കൾ: ജിഷ രതീഷ് (ചെന്നൈ), ജിമേഷ് (ബഹറിൻ). മരുമക്കൾ: രതീഷ് (കോഴിക്കോട്), അഞ്ജന (മൂടാടി). സഹോദരങ്ങൾ: നാണു (റിട്ട. ഡി.ഇ.ഒ ഓഫീസ്, വടകര), രാഘവൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ശിവദാസൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ഗംഗാധരൻ […]

Kozhikode

Mar 26, 2026, 2:11 pm GMT+0000
ബിജെപിയുടെ സീൽ പതിച്ച സംഭവം: ‘നിഷ്പക്ഷത പാലിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെയുള്ള നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷൻറ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യ രാജ്യത്ത്, ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കും. വിമർശനങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയോ അപകീർത്തികരമാവുകയോ വ്യക്തിപരമായ ആക്രമണങ്ങൾക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം […]

Kozhikode

Mar 26, 2026, 1:47 pm GMT+0000
തൻറെ 10 ലക്ഷം ഓട്ടോ ഡ്രൈവർ കൊണ്ടുപോയെന്ന് പറ‌ഞ്ഞ് നടുറോഡിൽ വയോധികയുടെ കരച്ചിൽ, പരിശോധനയിൽ പണം വീട്ടിലെ അടുക്കളയിൽ

തിരുവനന്തപുരം: ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം പുതിയ വഴിത്തിരിവിൽ. വലിയകലുങ്ക് സ്വദേശിനി ഓമനയമ്മ (60) ആണ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് റോഡിൽ കിടന്ന് പരിഭ്രാന്തി പരത്തിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം ഇവരുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നുമായി കണ്ടെടുത്തു. ഇന്നലെ രാവിലെ 11.30-ഓടെ വെള്ളനാട് സൊസൈറ്റി റോഡിന് സമീപമായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവർ […]

Kozhikode

Mar 26, 2026, 12:45 pm GMT+0000
സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം റെക്കോർഡ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് തുടരുമെന്നും ഉയർന്ന താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് താപനിലയ്ക്ക് പുറമെ ഉയർന്ന ഹ്യുമിഡിറ്റിയും രേഖപെടുത്തുന്നുണ്ട്. ഇത് അസ്വസ്ഥത ഉണ്ടാക്കുന്ന അന്തരീക്ഷത്തിന് കാരണമായേക്കാം. 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും ഉയർന്നു. ചരിത്രത്തിൽ ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5802 മെഗാവാട്ടായി ഉയർന്നു. ഇന്നലെയാണ് വൈദ്യുതി […]

Kozhikode

Mar 26, 2026, 10:44 am GMT+0000
ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍. കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി ടീമംഗം നജീബ് ഖാനാണ് പിടിയിലായത്. എക്‌സൈസിന്റെയും നര്‍ക്കോട്ടിക്‌സിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് ഇയാളുടെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി.

Kozhikode

Mar 26, 2026, 10:07 am GMT+0000
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്‌റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി ജയിക്കുമെന്നായിരുന്നു കമന്റ്. ഒരു മാധ്യമത്തിന്റെ ‘വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു.   സംസ്ഥാനത്ത് ഏപ്രില്‍ […]

Kozhikode

Mar 26, 2026, 9:14 am GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയിൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയിരുന്നു. ഡമ്മി സ്ഥാനാർഥികളും പത്രിക പിൻവലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതർ എത്ര പേരുണ്ട്, അപരന്മാർ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, […]

Kozhikode

Mar 26, 2026, 9:06 am GMT+0000