കൊയിലാണ്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരക്കണക്കിന് വർണ്ണബലൂണുകൾ ആകാശത്തേക്ക് പറത്തി കൊയിലാണ്ടിയിൽ കേഡറ്റുകളുടെ പ്രതിജ്ഞ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തെ ഒന്നിപ്പിക്കുമെന്ന് കേഡറ്റുകൾ ചടങ്ങിൽ പ്രഖ്യാപിച്ചു. കോഴിക്കോട് റൂറൽ എസ്.പി.സി ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റൂറൽ എസ്.പി മെറിൻ ജോസഫ് പതാകയുയർത്തി കേഡറ്റുകളുടെ പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പോലീസുകാരും അധ്യാപകരും രക്ഷിതാക്കളും കേഡറ്റുകളും ചേർന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തി. ജി.വി.എച്ച്.എസ് […]
Kozhikode
