വലയിൽ മീൻകുടുങ്ങിയെന്ന് വിശ്വസിപ്പ് കൂട്ടിക്കൊണ്ടുപോയി യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെ തിരൂർ പൂക്കയിൽ വച്ച് പോലീസ് ബസിന് കുറുകെ ജീപ്പിട്ട് പിടികൂടുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒരു മണിക്കു ശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു […]

Kozhikode

Aug 22, 2026, 9:53 am GMT+0000
37 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പോലീസിനെ ആക്രമിച്ച കേസ്; ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

തൃശൂർ: പെരുമ്പിലാവിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി അജ്മലിനെ (28) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 37 കിലോ കഞ്ചാവ് വിൽപ്പനക്കായി വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘത്തെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂൺ 17ന് നടന്ന സംഭവത്തിന് പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മൽ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂർ സ്വദേശി സനൽ (24) മലപ്പുറം […]

Kozhikode

Aug 22, 2026, 9:49 am GMT+0000
ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം: ആദ്യമായി വനിതാ അധ്യക്ഷ; ചിന്ത ജെറോം പ്രസിഡന്റ്, എം. വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ […]

Kozhikode

Aug 22, 2026, 9:47 am GMT+0000
പോക്സോ കേസ് പ്രതി മരിച്ച നിലയിൽ

തൊടുപുഴ: പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദ്ദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ. കേസിൽ ഈയാഴ്ച വിധി വരാനിരിക്കെയാണ് തങ്കച്ചൻ മരിച്ചത്. തങ്കച്ചൻ ഹാജരാകാത്തതിനെ തുടർന്ന് കേസിൽ വിധി പ്രസ്താവന നടത്തുന്നത് കോടതി മാറ്റിവച്ചിരുന്നു. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്കച്ചൻ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

Kozhikode

Aug 22, 2026, 9:45 am GMT+0000
പയ്യോളി പരപ്പിൽ വേലായുധൻ (എൽ.ഐ.സി ഏജന്റ്) നിര്യാതനായി

പയ്യോളി: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും എൽ.ഐ.സി ഏജന്റുമായ പരപ്പിൽ വേലായുധൻ (75) അന്തരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തപസ്യ ആർട്സ് കോളേജ് മാനേജർ, തപസ്യ കലാസാഹിത്യ വേദി പയ്യോളി യൂണിറ്റ് സെക്രട്ടറി, ശ്രീനാരായണ ഭജനമഠം സംഘം ഡയറക്ടർ ബോർഡ് അംഗം തുടങ്ങി വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സുശീല (ആർ.ഡി ഏജന്റ്, പയ്യോളി പോസ്റ്റ് ഓഫീസ്). മക്കൾ: പ്രവീൺകുമാർ, പ്രഫൽകുമാർ (ഇരുവരും ബഹ്‌റൈൻ), പ്രബിത മരുമക്കൾ: […]

Kozhikode

Aug 22, 2026, 9:33 am GMT+0000
യു.ജി.സി നെറ്റ് പരീക്ഷാ ചോദ്യങ്ങളിൽ വൻ പിഴവ്: കാരണം എ.ഐ ഉപയോഗമെന്ന് സംശയം

യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ കടന്നുകൂടിയത് എ.ഐ. ഉപയോഗം കാരണമെന്ന് റിപ്പോർട്ട്. ചോദ്യമുണ്ടാക്കാനും അവ പരിഭാഷപ്പെടുത്താനും നിർമിതബുദ്ധി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും മാനുഷിക ഇടപെടലില്ലാതിരുന്നതാണ് അത്രയേറെ തെറ്റുകൾ കടന്നുകൂടാൻ കാരണമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, ആരോപണം പരീക്ഷാ നടത്തിപ്പുകാരായ എൻ.ടി.എ. നിഷേധിച്ചു. ചോദ്യങ്ങളിലെ പിഴവുകാരണം ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിൽ നെറ്റ് പുനഃപരീക്ഷ അടുത്തമാസം നടത്തും. ചോദ്യക്കടലാസ് തയ്യാറാക്കിയശേഷം മാനുഷിക പരിശോധനയുണ്ടായിട്ടുണ്ടെന്ന് എൻ.ടി.എ. ഡയറക്ടർ ജനറൽ അഭിഷേക് സിങ് […]

Kozhikode

Aug 22, 2026, 9:25 am GMT+0000
മേപ്പയ്യൂരിൽ ‘ഓണസമൃദ്ധി’ പച്ചക്കറിച്ചന്ത ആരംഭിച്ചു

മേപ്പയ്യൂർ: ഓണാഘോഷത്തോടനുബന്ധിച്ച് മേപ്പയ്യൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടക്കുന്ന “ഓണസമൃദ്ധി 2026″കർഷക ചന്തയുടെ ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത മുജീബ് കോമത്തിന് പച്ചക്കറി കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ വടക്കയിൽ അധ്യക്ഷനായി. കൃഷി ഓഫീസർ അപർണ ആർ എ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌ല കൊമ്മിലേരി, വാർഡ് മെമ്പർമാരായ ജാഫർ, പ്രസന്നകുമാരി, സുനിത, നിഷ, ബാലകൃഷ്ണൻ, സുബീറ, സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതി, കാർഷിക വികസന […]

Kozhikode

Aug 22, 2026, 8:33 am GMT+0000
അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

അയനിക്കാട്: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പി.ടി.എ, എം.പി.ടി.എ, അധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലാണ് ഓണാഘോഷ പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയത്. ​ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങൾ നടന്നു. എൽ.പി. വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച കസേരകളിയും യു.പി. വിഭാഗത്തിനായി നടത്തിയ ലെമൺ ഇൻ ദി സ്പൂൺ, ചാക്ക് റേസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരങ്ങളും ശ്രദ്ധേയമായി. കൂടാതെ രക്ഷിതാക്കൾക്കായി പ്രത്യേകമായി കസേരകളി മത്സരവും സംഘടിപ്പിച്ചു. ​മത്സരങ്ങൾക്ക് ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും […]

Kozhikode

Aug 22, 2026, 8:27 am GMT+0000
മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് നഗരസഭയായി പയ്യോളി തെരഞ്ഞെടുക്കപ്പെട്ടു

പയ്യോളി: മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് നഗരസഭയായി പയ്യോളി നഗരസഭയെ തെരഞ്ഞെടുത്തു. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പതിനേഴാം വാർഷികാഘോഷമായ ‘അത്തപ്പൂമഴ’ വേദിയിൽ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യോളി സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ പി.പി, തിക്കോടി സി.ഡി.എസ് ചെയർപേഴ്‌സൺ ഷാഹിദ പി.പി എന്നിവർ പങ്കെടുത്തു. ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥിയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ […]

Kozhikode

Aug 22, 2026, 8:14 am GMT+0000
സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് […]

Kozhikode

Aug 22, 2026, 6:34 am GMT+0000